സ്വര്‍ണം നഷ്ടപ്പെടുന്നു; ആഭരണങ്ങള്‍ മുറിച്ച് തീയിലിട്ടുള്ള പരിശോധന ഒഴിവാക്കണമെന്ന് നിര്‍മാണത്തൊഴിലാളികള്‍

തൃശൂര്‍: ആഭരണങ്ങള്‍ മുറിച്ച് തീയിലിട്ടുള്ള പരിശോധനയിലൂടെ നേരിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെടുന്നതായി ആഭരണ നിര്‍മാണത്തൊഴിലാളികള്‍. ബി.ഐ.എസ് പരിശോധനയുടെ പേരില്‍ പുതിയ ആഭരണങ്ങള്‍ മുറിച്ചെടുത്ത് തീയിലിടുന്ന രീതി ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആദ്യം എക്‌സ്‌റേ പരിശോധനയും അത് കഴിഞ്ഞാല്‍ ചുരണ്ടിയെടുത്ത് പരിശോധിക്കുകയും ചെയ്യാം. എന്നിട്ടും സംശയമുണ്ടെങ്കിലേ മുറിച്ചെടുത്ത് പരിശോധിക്കാവൂ. മുറിച്ചെടുത്ത് പരിശോധിക്കുമ്പോള്‍ ചെറിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെടുന്നുണ്ട്. കുറച്ചു സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്കാണ് ഈ പരിശോധന തിരിച്ചടിയാവുക. ഗുണനിലവാരമുണ്ടെന്ന് തെളിഞ്ഞാല്‍ അത് പുനഃസ്ഥാപിച്ചു നല്‍കാനുള്ള ഉത്തരവാദിത്തം ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഏറ്റെടുക്കണം. […]

തൃശൂര്‍: ആഭരണങ്ങള്‍ മുറിച്ച് തീയിലിട്ടുള്ള പരിശോധനയിലൂടെ നേരിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെടുന്നതായി ആഭരണ നിര്‍മാണത്തൊഴിലാളികള്‍. ബി.ഐ.എസ് പരിശോധനയുടെ പേരില്‍ പുതിയ ആഭരണങ്ങള്‍ മുറിച്ചെടുത്ത് തീയിലിടുന്ന രീതി ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആദ്യം എക്‌സ്‌റേ പരിശോധനയും അത് കഴിഞ്ഞാല്‍ ചുരണ്ടിയെടുത്ത് പരിശോധിക്കുകയും ചെയ്യാം. എന്നിട്ടും സംശയമുണ്ടെങ്കിലേ മുറിച്ചെടുത്ത് പരിശോധിക്കാവൂ. മുറിച്ചെടുത്ത് പരിശോധിക്കുമ്പോള്‍ ചെറിയ അളവില്‍ സ്വര്‍ണം നഷ്ടപ്പെടുന്നുണ്ട്. കുറച്ചു സ്വര്‍ണം വാങ്ങാനെത്തുന്നവര്‍ക്കാണ് ഈ പരിശോധന തിരിച്ചടിയാവുക. ഗുണനിലവാരമുണ്ടെന്ന് തെളിഞ്ഞാല്‍ അത് പുനഃസ്ഥാപിച്ചു നല്‍കാനുള്ള ഉത്തരവാദിത്തം ടെസ്റ്റിംഗ് കേന്ദ്രങ്ങള്‍ ഏറ്റെടുക്കണം. ആഭരണ നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കേരളത്തിലുള്ള 72 ഗുണമേന്മ പരിശോധന കേന്ദ്രങ്ങളില്‍ 90 ശതമാനവും ജ്വല്ലറി ഉടമകളുടെ നിയന്ത്രണത്തിലാണ്. ജില്ലാ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പരിശോധന കേന്ദ്രങ്ങള്‍ വേണമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് എം. ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Related Articles
Next Story
Share it