സുല്‍ത്താന്‍ ജ്വല്ലറി ഉഡുപ്പി ബ്രാഞ്ചില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവളകള്‍ കവര്‍ന്നു, മോഷണത്തിന് പിന്നില്‍ പര്‍ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകള്‍; പൊലീസ് കേസെടുത്തു

ഉഡുപ്പി: സുല്‍ത്താന്‍ ജ്വല്ലറി ഉഡുപ്പി ബ്രാഞ്ചില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവളകള്‍ കവര്‍ച്ച ചെയ്തു. ഇടപാടുകാരെന്ന വ്യാജേന പര്‍ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നില്‍. ബുധനാഴ്ച വൈകിട്ട് ജ്വല്ലറിയിലെത്തിയ പര്‍ദ ധരിച്ച രണ്ട് സ്ത്രീകള്‍ സ്വര്‍ണ വളകള്‍ കാണിക്കാന്‍ സെയില്‍സ്മാനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സെയില്‍സ്മാന്‍ കുറച്ച് വളകള്‍ സ്ത്രീകളെ കാണിച്ചു. ഇതിനിടയില്‍, രണ്ട് സ്ത്രീകളും വില്‍പ്പനക്കാരന്റെ ശ്രദ്ധ തിരിക്കുകയും 60 ഗ്രാം വീതമുള്ള 4 സ്വര്‍ണ വളകള്‍ തന്ത്രപരമായി മോഷ്ടിക്കുകയും ചെയ്തു. നാല് […]

ഉഡുപ്പി: സുല്‍ത്താന്‍ ജ്വല്ലറി ഉഡുപ്പി ബ്രാഞ്ചില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവളകള്‍ കവര്‍ച്ച ചെയ്തു. ഇടപാടുകാരെന്ന വ്യാജേന പര്‍ദ ധരിച്ചെത്തിയ രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നില്‍. ബുധനാഴ്ച വൈകിട്ട് ജ്വല്ലറിയിലെത്തിയ പര്‍ദ ധരിച്ച രണ്ട് സ്ത്രീകള്‍ സ്വര്‍ണ വളകള്‍ കാണിക്കാന്‍ സെയില്‍സ്മാനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് സെയില്‍സ്മാന്‍ കുറച്ച് വളകള്‍ സ്ത്രീകളെ കാണിച്ചു. ഇതിനിടയില്‍, രണ്ട് സ്ത്രീകളും വില്‍പ്പനക്കാരന്റെ ശ്രദ്ധ തിരിക്കുകയും 60 ഗ്രാം വീതമുള്ള 4 സ്വര്‍ണ വളകള്‍ തന്ത്രപരമായി മോഷ്ടിക്കുകയും ചെയ്തു. നാല് വളകള്‍ക്ക് മൂന്ന് ലക്ഷം രൂപ വിലവരും. സുല്‍ത്താന്‍ ജ്വല്ലറി ഉഡുപ്പി ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് അജ്മലിന്റെ പരാതിയില്‍ ഉഡുപ്പി പൊലീസ് കേസെടുത്തു. പൊലീസ് ജ്വല്ലറിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ സ്വര്‍ണവളകകള്‍ മോഷ്ടിക്കുന്ന രംഗം പതിഞ്ഞതായി കണ്ടെത്തി. സ്ത്രീകളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Related Articles
Next Story
Share it