കാസര്‍കോട്: മുഴുവന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ നില്‍പ്പ് സമരത്തിന് പിന്തുണയുമായി ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. വിവിധയിടങ്ങളില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. കാസര്‍കോട്ട് നടന്ന സമരത്തിന് ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ കരിം സിറ്റിഗോള്‍ഡ്, ട്രഷറര്‍ അബ്ദുല്‍ കബീര്‍, കെ.വി അഭിലാഷ്, ജി. നാരായണന് എന്നിവര്‍ നേതൃത്വം നല്കി.