• #102645 (no title)
  • We are Under Maintenance
Monday, October 2, 2023
Utharadesam
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS
No Result
View All Result
Utharadesam
No Result
View All Result

വീട്ടുകാരെ മയക്കിക്കിടത്തി 30 പവന്‍ സ്വര്‍ണ്ണവും 4 ലക്ഷം രൂപയും കവര്‍ന്നു

UD Desk by UD Desk
June 24, 2022
in KANHANGAD, LOCAL NEWS
A A
0

കാഞ്ഞങ്ങാട്: പള്ളിക്കരപൂച്ചക്കാട്ട് വീട്ടുകാരെ മയക്കിക്കിടത്തി സ്വര്‍ണ്ണവും പണവും കവര്‍ന്നു. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്തെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ വടക്കന്‍ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 30 പവന്‍ സ്വര്‍ണ്ണവും നാല് ലക്ഷം രൂപയും നഷ്ടപ്പെട്ടു. സമീപത്തെ ഇബ്രാഹിമിന്റെ വീട്ടില്‍ കവര്‍ച്ചാശ്രമുണ്ടായി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാര്‍ക്ക് നേരെ മയക്ക്മരുന്നു പ്രയോഗം നടത്തിയാണ് കവര്‍ച്ച നടത്തിയതെന്നാണ് സംശയം. പുലര്‍ച്ചെ മൂന്നിനും ആറിനുമിടയിലാണ് കവര്‍ച്ച നടന്നതെന്നും സംശയിക്കുന്നു. സാധാരണയായി മുനീര്‍ പുലര്‍ച്ചെ നാല് മണിയോടെ ഉറക്കമുണരാറുണ്ട്. എന്നാല്‍ ഇന്ന് ഉറക്കമുണരാന്‍ ആറ് മണിയാവുകയായിരുന്നു. ഉണര്‍ന്നപ്പോഴാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്. പിന്നീട് വീട് പരിശോധിച്ചപ്പോഴാണ് താഴത്തെ നിലയില്‍ നിന്നും പുറത്തേക്കുള്ള വാതില്‍ തുറന്നു കിടക്കുന്നത് കണ്ടത്. സംശയം തോന്നി മറ്റു മുറികള്‍ പരിശോധിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്. മുനീറും ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. കിടപ്പ് മുറിയിലെ അലമാര കുത്തിതുറന്നാണ് ആഭരണവും പണവും കവര്‍ന്നത്. വീടിന്റെ മുകള്‍ നിലയില്‍ കയറിയ മോഷ്ടാക്കള്‍ ജനലിലൂടെ കൈ അകത്തിട്ട് വാതിലിന്റെ കൊളുത്ത് നീക്കി വാതില്‍ തുറക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇതുവഴി അകത്തു കയറി താഴത്തെ നിലയിലെത്തി കവര്‍ച്ച നടത്തുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് മുനീര്‍ ചില ആവശ്യങ്ങള്‍ക്കായി പണം ബാങ്കില്‍ നിന്നെടുത്തത്. അതിനിടെ വീടും പരിസരവും നന്നായി അറിയുന്നവരാണ് കവര്‍ച്ച നടത്തിയതെന്ന് സംശയവുമുയരുന്നുണ്ട്. വിവരമറിഞ്ഞ് ബേക്കല്‍ ഡി.വൈ എസ്.പി സി.കെ. സുനില്‍കുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. അന്വേഷണം നടക്കുന്നു.

ShareTweetShare
Previous Post

ലോക കേരള സഭയില്‍ അനിത പുല്ലയില്‍: നാലുപേര്‍ക്കെതിരെ നടപടി

Next Post

കാരുണ്യ സ്പര്‍ശവുമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ്

Related Posts

കലാപത്തിന്റെ ഭീതിയില്ലാതെ വിന്‍സന്‍ ഹോകിപിന് ഇനി മുന്നാട് കോളേജില്‍ പഠിക്കാം

കലാപത്തിന്റെ ഭീതിയില്ലാതെ വിന്‍സന്‍ ഹോകിപിന് ഇനി മുന്നാട് കോളേജില്‍ പഠിക്കാം

September 30, 2023
പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

September 30, 2023

ബാളിഗെ അസീസ് വധക്കേസില്‍ പ്രതികളെ കോടതി വിട്ടയച്ചു

September 30, 2023
ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കാണാതായി

ഗള്‍ഫില്‍ നിന്നെത്തിയ യുവാവിന്റെ തിരോധാനം; ബദിയടുക്ക പൊലീസ് കോഴിക്കോട്ടേക്ക്

September 30, 2023
പോക്‌സോ കേസിലെ പ്രതിക്ക് 18 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

ഹോംനഴ്‌സിനെ കഴുത്ത് ഞെരിച്ചുകൊന്ന് തെങ്ങിന്‍തോപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ ആണ്‍സുഹൃത്തിന് ജീവപര്യന്തം കഠിനതടവ്; കൂട്ടാളിക്ക് അഞ്ചുവര്‍ഷം തടവ്

September 30, 2023
എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

September 30, 2023
Next Post

കാരുണ്യ സ്പര്‍ശവുമായി പാലക്കുന്ന് ലയണ്‍സ് ക്ലബ്ബ്

No Result
View All Result
  • TOP STORY
    • KERALA
    • NATIONAL
    • WORLD
  • LOCAL NEWS
    • KASARAGOD
    • KANHANGAD
    • MANGALORE
    • PRESS MEET
    • OBITUARY
  • REGIONAL
    • NEWS STORY
    • ORGANISATION
    • LOCAL SPORTS
  • NRI
  • ARTICLES
    • FEATURE
    • OPINION
    • MEMORIES
    • BOOK REVIEW
  • EDITORIAL
  • MORE
    • EDUCATION
    • MARKETING FEATURE
    • CLASSIFIEDS