പൂട്ടിയിട്ട വീട്ടില്‍ നിന്ന് 15.5 പവന്‍ സ്വര്‍ണ്ണവും 25,000 രൂപയും കവര്‍ന്നു

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഏഴുക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പുതുക്കെ എല്‍.പി. സ്‌കൂളിന് സമീപത്തെ മുന്‍പ്രവാസി അടുക്കത്തില്‍ കരുണാകരന്റെ വീട്ടിലാണ് കവര്‍ച്ച. ഇന്നലെ രാവിലെ 11ന് ശേഷമാണ് സംഭവം. 15.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 25,000 രൂപയുമാണ് കവര്‍ന്നത്.ഇന്നലെ രാവിലെ കരുണാകരനും മകളുടെ ഭര്‍ത്താവും മക്കളും തെയ്യം കാണാനും ഭാര്യ കീക്കാംകോട്ടെ വീട്ടിലേക്കും പോയിരുന്നു. ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് ഷെല്‍ഫില്‍ സൂക്ഷിച്ച വളയും മാലയും മോഷണം പോയതായി അറിഞ്ഞത്.ഇവിടെ തന്നെ മോതിരവും നാണയങ്ങളും ഉണ്ടായിരുന്നുവെങ്കിലും അത് […]

കാഞ്ഞങ്ങാട്: പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഏഴുക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. പുതുക്കെ എല്‍.പി. സ്‌കൂളിന് സമീപത്തെ മുന്‍പ്രവാസി അടുക്കത്തില്‍ കരുണാകരന്റെ വീട്ടിലാണ് കവര്‍ച്ച. ഇന്നലെ രാവിലെ 11ന് ശേഷമാണ് സംഭവം. 15.5 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 25,000 രൂപയുമാണ് കവര്‍ന്നത്.
ഇന്നലെ രാവിലെ കരുണാകരനും മകളുടെ ഭര്‍ത്താവും മക്കളും തെയ്യം കാണാനും ഭാര്യ കീക്കാംകോട്ടെ വീട്ടിലേക്കും പോയിരുന്നു. ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് ഷെല്‍ഫില്‍ സൂക്ഷിച്ച വളയും മാലയും മോഷണം പോയതായി അറിഞ്ഞത്.
ഇവിടെ തന്നെ മോതിരവും നാണയങ്ങളും ഉണ്ടായിരുന്നുവെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല. വീട്ടുമുറ്റത്തെ കാര്‍പ്പറ്റിനടിയില്‍ സൂക്ഷിച്ച താക്കോല്‍ ഉപയോഗിച്ചാണ് വീട് തുറന്നത്. വീട്ടുപരിസരം നന്നായി അറിയാവുന്ന ആരെങ്കിലുമായിരിക്കും കവര്‍ച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it