മഞ്ചേശ്വരത്ത് മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെ തട്ടിക്കൊണ്ടുപോയി 14.50 ലക്ഷം രൂപ കവര്‍ന്നു
മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മുഖംമൂടി സംഘം മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെയും കാറും തട്ടിക്കൊണ്ടു പോയി 14.50 ലക്ഷം രൂപ കവര്‍ന്നു. വ്യാഴ്ച്ച പുലര്‍ച്ച മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് റോഡിലാണ് സംഭവം. ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്ന ഏജന്റുമാരെയാണ് രണ്ട് കാറുകളിലായി എത്തിയ ആറംഗ സംഘം മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരയും കാറും തട്ടി കൊണ്ടു പോയി 14.50 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തെ കുറിച്ച് ഏജന്റുമാര്‍ പറയുന്നതിങ്ങനെ: പഴയ സ്വര്‍ണ്ണം ജ്വല്ലറികളില്‍ നിന്ന് ശേഖരിക്കാന്‍ പതിവായി കാസര്‍കോട് […]

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മുഖംമൂടി സംഘം മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരെയും കാറും തട്ടിക്കൊണ്ടു പോയി 14.50 ലക്ഷം രൂപ കവര്‍ന്നു. വ്യാഴ്ച്ച പുലര്‍ച്ച മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജ് റോഡിലാണ് സംഭവം. ജ്വല്ലറികളില്‍ നിന്ന് പഴയ സ്വര്‍ണം വാങ്ങുന്ന ഏജന്റുമാരെയാണ് രണ്ട് കാറുകളിലായി എത്തിയ ആറംഗ സംഘം മംഗളൂരുവിലെ സ്വര്‍ണ്ണ ഏജന്റുമാരയും കാറും തട്ടി കൊണ്ടു പോയി 14.50 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തെ കുറിച്ച് ഏജന്റുമാര്‍ പറയുന്നതിങ്ങനെ: പഴയ സ്വര്‍ണ്ണം ജ്വല്ലറികളില്‍ നിന്ന് ശേഖരിക്കാന്‍ പതിവായി കാസര്‍കോട് ഭാഗങ്ങളില്‍ വരാറുണ്ട്. പതിവ് പോലെ വ്യാഴാഴ്ച പുലര്‍ച്ച നാല് മണിക്ക് മംഗളൂരുവില്‍ നിന്ന് കാറില്‍ വരുന്നതിനിടെ തലപ്പാടി ടോള്‍ ബൂത്തിന് സമീപത്ത് എത്തിയപ്പോള്‍ രണ്ട് കാറുകള്‍ തങ്ങളെ പിന്തുടരുന്നത്‌പോലെ തോന്നി. കാറിന് വേഗത കൂട്ടുകയും സംഘം തങ്ങളെ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ ദേശീയ പാതയില്‍ നിന്ന് ഗോവിന്ദ പൈ കോളേജ് റോഡിലേക്ക് കാര്‍ വെട്ടിച്ച് ഓടിച്ച് പോകുകയായിരുന്നു. രണ്ട് കിലോമീറ്ററോളം ഓടിയതിന് ശേഷം ഒരു കാര്‍ ഏജന്റുമാര്‍ സഞ്ചരിച്ച കാറിന് കുറകെ ഇടുകയും രണ്ട് കാറുകളില്‍ നിന്ന് ഇറങ്ങി വന്ന നാല് പേര്‍ അടങ്ങുന്ന മുഖം മൂടി സംഘം ഏജന്റുമാരെ സംഘമെത്തിയ ഒരു കാറിലേക്ക് വലിച്ചിടുകയും പണം അടങ്ങിയ കാര്‍ സംഘത്തിലെ ഒരാള്‍ ഓടിച്ച് പോകുകയായിരുന്നു. പല സ്ഥലത്ത് കറങ്ങിയതിന് ശേഷം ഉച്ചക്ക് 12 മണിയോടെ ഏജന്റുമാരെ പാവൂര്‍ ഗ്യാര്‍ക്കട്ടയില്‍ ഉപേക്ഷിക്കുകയും തട്ടിയെടുത്ത കാര്‍ പിന്നീട് തലപ്പാടി പെട്രോള്‍ പമ്പിന് സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.