ഇന്ത്യന്‍ മിഡ് ഫീല്‍ഡര്‍ റിത്തു റാണിയെ ടീമിലെത്തിച്ച് ഗോകുലം കേരള എഫ്.സി

കോഴിക്കോട്: ഇന്ത്യന്‍ വനിതാ ടീമിലെ മിഡ് ഫീല്‍ഡര്‍ റിത്തു റാണിയെ ഗോകുലം കേരള എഫ്.സി സൈന്‍ ചെയ്തു. ഈ വര്‍ഷം ജോര്‍ദാനില്‍ നടക്കുന്ന എ.എഫ്.സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായിട്ടാണ് റിത്തുവുമായി ഗോകുലം കരാറിലെത്തിയത്. ഹരിയാന സ്വദേശിയാണ് 24 കാരിയായ റിത്തു. 2017 മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ താരത്തിന് മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിയുന്നുവെന്നതാണ് പ്രത്യേകത. ഇന്ത്യക്കു വേണ്ടി നിരവധി സൗഹൃദ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 'റിത്തുവിനെ പോലെയുള്ള താരങ്ങളെയാണ് ഞങ്ങള്‍ ഈ പ്രാവശ്യം […]

കോഴിക്കോട്: ഇന്ത്യന്‍ വനിതാ ടീമിലെ മിഡ് ഫീല്‍ഡര്‍ റിത്തു റാണിയെ ഗോകുലം കേരള എഫ്.സി സൈന്‍ ചെയ്തു. ഈ വര്‍ഷം ജോര്‍ദാനില്‍ നടക്കുന്ന എ.എഫ്.സി വിമന്‍സ് ക്ലബ് ചാമ്പ്യന്‍ഷിപ്പിനു മുന്നോടിയായിട്ടാണ് റിത്തുവുമായി ഗോകുലം കരാറിലെത്തിയത്. ഹരിയാന സ്വദേശിയാണ് 24 കാരിയായ റിത്തു.

2017 മുതല്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ താരത്തിന് മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടാന്‍ കഴിയുന്നുവെന്നതാണ് പ്രത്യേകത. ഇന്ത്യക്കു വേണ്ടി നിരവധി സൗഹൃദ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 'റിത്തുവിനെ പോലെയുള്ള താരങ്ങളെയാണ് ഞങ്ങള്‍ ഈ പ്രാവശ്യം ലക്ഷ്യമിടുന്നതെന്നും ഇന്ത്യന്‍ കളിക്കാരെ കൂടാതെ അഞ്ചു വിദേശ താരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തുമെന്നും ഗോകുലം കേരള എഫ്.സി പ്രസിഡന്റ് വി സി പ്രവീണ്‍ പറഞ്ഞു.

Related Articles
Next Story
Share it