ഗോഡ്‌സെ വെടിവെച്ചു വീഴ്ത്തിയത് ഇന്ത്യന്‍ മതേതരത്വത്തെ-കെ.എം. ഷാജി

അല്‍ഐന്‍: ബിര്‍ള മന്ദിരത്തിന്റെ മുറ്റത്ത് വെച്ച് ഗോഡ്‌സെ വെടിവെച്ചുവീഴ്ത്തിയത് ഇന്ത്യന്‍ മതേതരത്വത്തെ തന്നെയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. കെ.എം.സി.സി അല്‍ഐന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ഫെസ്റ്റ് എന്ന കുടുംബ സംഗമത്തില്‍ അനുമോദന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഇഴകിച്ചേരലിന്റെതാണെന്നും രാഷ്ട്രനിര്‍മ്മാണത്തില്‍ വഹിച്ച പങ്കുപോലെ തന്നെ രാഷ്ട്രപുരോഗതിയിലും ലീഗിന് വലിയ കര്‍ത്തവ്യം നിറവേറ്റാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി നേതാവ് അഷ്‌റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. ജില്ലാ […]

അല്‍ഐന്‍: ബിര്‍ള മന്ദിരത്തിന്റെ മുറ്റത്ത് വെച്ച് ഗോഡ്‌സെ വെടിവെച്ചുവീഴ്ത്തിയത് ഇന്ത്യന്‍ മതേതരത്വത്തെ തന്നെയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി പറഞ്ഞു. കെ.എം.സി.സി അല്‍ഐന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ഫെസ്റ്റ് എന്ന കുടുംബ സംഗമത്തില്‍ അനുമോദന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലിംലീഗ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഇഴകിച്ചേരലിന്റെതാണെന്നും രാഷ്ട്രനിര്‍മ്മാണത്തില്‍ വഹിച്ച പങ്കുപോലെ തന്നെ രാഷ്ട്രപുരോഗതിയിലും ലീഗിന് വലിയ കര്‍ത്തവ്യം നിറവേറ്റാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി നേതാവ് അഷ്‌റഫ് പള്ളിക്കണ്ടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഖാലിദ് പാഷ അധ്യക്ഷത വഹിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ പൂക്കോയ തങ്ങള്‍ ബാഅലവി പ്രാര്‍ത്ഥന നടത്തി. ജില്ലാ ഉപദേശക സമിതി ചെയര്‍മാന്‍ ഇക്ബാല്‍ പരപ്പ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സാരഥികളായ ശിഹാബുദ്ദീന്‍ തങ്ങള്‍, ഹാഷിം കോയ തങ്ങള്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ വലിയപറമ്പ സ്വാഗതവും ട്രഷറര്‍ എ.സി അഷ്‌റഫ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it