മത്സ്യവില്‍പ്പനയെന്ന വ്യാജേന എത്തി ആട് മോഷണം; രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: മത്സ്യം വില്‍പന നടത്തുന്നുവെന്ന വ്യാജേന ആടുകളെ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചാളക്കടവ് സ്വദേശി ഹനീഫ (38), കണിച്ചിറയിലെ സബീര്‍ (32) എന്നിവരെ അമ്പലത്തറ എസ്.ഐ രാജീവനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച രണ്ട് ആടുകളില്‍ ഒന്നിനെ പൊലീസ് കണ്ടെത്തി. മറ്റൊന്നിനെ കശാപ്പ് ചെയ്തതായി വിവരം ലഭിച്ചു. ഇറച്ചിക്കടയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചനയെത്തുടര്‍ന്നാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. ഇന്നലെ രാവിലെ കോട്ടപ്പാറയില്‍ നിന്നും ഇരിയയില്‍ നിന്നുമാണ് ആടുകളെ മോഷ്ടിച്ചത്. കോട്ടപ്പാറ […]

കാഞ്ഞങ്ങാട്: മത്സ്യം വില്‍പന നടത്തുന്നുവെന്ന വ്യാജേന ആടുകളെ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചാളക്കടവ് സ്വദേശി ഹനീഫ (38), കണിച്ചിറയിലെ സബീര്‍ (32) എന്നിവരെ അമ്പലത്തറ എസ്.ഐ രാജീവനും സംഘവുമാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച രണ്ട് ആടുകളില്‍ ഒന്നിനെ പൊലീസ് കണ്ടെത്തി. മറ്റൊന്നിനെ കശാപ്പ് ചെയ്തതായി വിവരം ലഭിച്ചു. ഇറച്ചിക്കടയില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചനയെത്തുടര്‍ന്നാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. ഇന്നലെ രാവിലെ കോട്ടപ്പാറയില്‍ നിന്നും ഇരിയയില്‍ നിന്നുമാണ് ആടുകളെ മോഷ്ടിച്ചത്. കോട്ടപ്പാറ വെള്ളുടയിലെ ജാനകി, ഇരിയയിലെ രാമചന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ ആടിനെ കാണാനില്ലെന്ന പരാതിയുമായി അമ്പലത്തില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ജാനകിയുടെ ആടിന് 15000 രൂപയും രാമചന്ദ്രന്റെ ആടിന് 25,000 രൂപയും വില വരും. രണ്ടിനെയും മേയാന്‍ വിട്ടതായിരുന്നു. അതിനിടെയാണ് വെള്ളുട ഭാഗത്ത് പൊലീസ് സിസിടിവി പരിശോധിച്ചത്. പരിശോധനയിലാണ് മത്സ്യവില്‍പ്പനയ്‌ക്കെത്തിയ വാഹനം ശ്രദ്ധയില്‍പ്പെട്ടത്. ഈ വാഹനം അന്വേഷിച്ചു പോയ പൊലീസ് വാഹനത്തെ കണ്ടെത്തി. അതിനിടെയാണ് ഹൊസ്ദുര്‍ഗ്ഗ് ആവിയിലെ ഇറച്ചിവെട്ടുകാരന്‍ നൗഷാദിന് ആടുകളെ വിറ്റ വിവരം ലഭിച്ചത്. നൗഷാദ് നല്‍കിയ വിവരമനുസരിച്ചാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. അതിനിടെ രാമചന്ദ്രന്റെ ആടിനെ നൗഷാദ് കശാപ്പ് ചെയ്തിരുന്നു. ജാനകിയുടെ ആടിനെ കശാപ്പു ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ യാണ് പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ഈ ആടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ രണ്ടുപേര്‍ മറ്റു സ്ഥലങ്ങളില്‍ നിന്നും ആടുകളെ മോഷ്ടിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Related Articles
Next Story
Share it