കേരള കേന്ദ്ര സര്‍വ്വകലാശാലയെ ആദ്യ പത്തിലെത്തിക്കുക ലക്ഷ്യം-വൈസ് ചാന്‍സലര്‍
പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയെ രാജ്യത്തെ മികച്ച ആദ്യ പത്ത് കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു. അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും ലക്ഷ്യവും പ്രഖ്യാപിച്ച മിഷന്‍ 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്) ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെടാനാണ് ലക്ഷ്യമിടുന്നത്. സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പാക്കും. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അക്കാദമിക് സൗഹൃദമാക്കും-അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് അരലക്ഷത്തോളം പരിശോധനകള്‍ നടത്തി സര്‍വ്വകലാശാല സാമൂഹിക പ്രതിബന്ധത തെളിയിച്ചു. […]

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയെ രാജ്യത്തെ മികച്ച ആദ്യ പത്ത് കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്. വെങ്കടേശ്വര്‍ലു. അടുത്ത അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനവും ലക്ഷ്യവും പ്രഖ്യാപിച്ച മിഷന്‍ 2025ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റാങ്കിംഗ് ഫ്രെയിംവര്‍ക്കില്‍ (എന്‍.ഐ.ആര്‍.എഫ്) ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെടാനാണ് ലക്ഷ്യമിടുന്നത്. സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനം ഉറപ്പാക്കും. സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അക്കാദമിക് സൗഹൃദമാക്കും-അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് അരലക്ഷത്തോളം പരിശോധനകള്‍ നടത്തി സര്‍വ്വകലാശാല സാമൂഹിക പ്രതിബന്ധത തെളിയിച്ചു. ഇതിന് നേതൃത്വം നല്‍കിയ ഡോ.രാജേന്ദ്ര പിലാന്‍കട്ടയെയും സംഘത്തെയും വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു.
സര്‍വ്വകലാശാലയുടെ വികസനവും പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
എല്ലാ വശങ്ങളും സൂക്ഷ്മമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പു നല്‍കി. രജിസ്ട്രാര്‍ ഡോ.മുരളീധരന്‍ നമ്പ്യാര്‍ എം., ഫിനാന്‍സ് ഓഫീസര്‍ ഡോ.പ്രസന്ന കുമാര്‍, എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ ഡോ.രാജഗോപാല്‍, ഡോ.ജോസഫ് കോയിപ്പള്ളി, ഡോ.രാജേന്ദ്ര പിലാന്‍കട്ട, ഡോ.എം.എസ്. ജോണ്‍, ഡോ.രാജേഷ്, ഡോ.ഗില്‍ബര്‍ട്ട് സെബാസ്റ്റിയന്‍, ഡോ.വി.പി. ജോഷിത് എന്നിവര്‍ സംസാരിച്ചു. പ്രൊഫ.കെ.സി.ബൈജു സ്വാഗതവും പ്രൊഫ.മുത്തുകുമാര്‍ മുത്തുച്ചാമി നന്ദിയും പറഞ്ഞു.