നെല്ലിക്കട്ട ലയണ്‍സ് ക്ലബ്ബിന് ഗ്ലോബല്‍ മൈല്‍ സ്റ്റോണ്‍ അവാര്‍ഡ്

കാസര്‍കോട്: ലയണ്‍സ് മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് 318 ഏര്‍പ്പെടുത്തിയ ഗ്ലോബല്‍ ആക്ഷന്‍ ടീം മൈല്‍ സ്റ്റോണ്‍ അവാര്‍ഡിന് നെല്ലിക്കട്ട ലയണ്‍സ് ക്ലബ്ബ് തിരഞ്ഞെടുക്കപ്പെട്ടു. ക്ലബ്ബില്‍ കൂടുതല്‍ മെമ്പര്‍മാരെ ചേര്‍ത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് ഈ അംഗീകാരം. ഷൊര്‍ണുര്‍ ചെറുതുരുത്തിയില്‍ നടന്ന മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷനില്‍ മണപ്പുറം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.പി നന്ദകുമാറില്‍ നിന്നും ക്ലബ്ബ് പ്രസിഡണ്ട് ഇ. അബ്ദുല്ലക്കുഞ്ഞി അവാര്‍ഡ് ഏറ്റുവാങ്ങി. മുള്ളേരിയ ലയണ്‍സ് ക്ലബ്ബിന്റെ കീഴില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചതാണ് നെല്ലിക്കട്ട ലയണ്‍സ് ക്ലബ്ബ്.

Related Articles
Next Story
Share it