എന്‍.ഡി.എക്ക് ഒരവസരം തരൂ; കാസര്‍കോടിന്റെ മുഖഛായ മാറ്റാം-എം.എല്‍. അശ്വിനി

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ തന്നെ വിജയിപ്പിച്ചാല്‍ കാസര്‍കോടിന്റെ മുഖഛായ മാറ്റാമെന്ന് എം.എല്‍. അശ്വിനി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനസഭ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാസര്‍കോട് ജില്ലയില്‍ എയിംസും കേന്ദ്ര സര്‍വകലാശാലയോടനുബന്ധിച്ചുള്ള മെഡിക്കല്‍ കോളേജും വരാത്തത് എം.പിയുടെ കഴിവ് കേടാണ്. തന്നെ വിജയിപ്പിച്ചാല്‍ കാസര്‍കോട്ട് എയിംസ് അടക്കമുള്ളവ സ്ഥാപിക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയില്‍ ഞാന്‍ പറയുന്ന ഉറപ്പാണ്-അവര്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. […]

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത്തവണ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ തന്നെ വിജയിപ്പിച്ചാല്‍ കാസര്‍കോടിന്റെ മുഖഛായ മാറ്റാമെന്ന് എം.എല്‍. അശ്വിനി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച ജനസഭ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാസര്‍കോട് ജില്ലയില്‍ എയിംസും കേന്ദ്ര സര്‍വകലാശാലയോടനുബന്ധിച്ചുള്ള മെഡിക്കല്‍ കോളേജും വരാത്തത് എം.പിയുടെ കഴിവ് കേടാണ്. തന്നെ വിജയിപ്പിച്ചാല്‍ കാസര്‍കോട്ട് എയിംസ് അടക്കമുള്ളവ സ്ഥാപിക്കും. ഇത് മോദിയുടെ ഗ്യാരണ്ടിയില്‍ ഞാന്‍ പറയുന്ന ഉറപ്പാണ്-അവര്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡണ്ട് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി പത്മേഷ് സ്വാഗതം പറഞ്ഞു. ബി.ജെ.പി നേതാക്കളായ വി. രവീന്ദ്രന്‍, സതീഷ്ചന്ദ്ര ഭണ്ഡാരി എന്നിവരും സംബന്ധിച്ചു.

Related Articles
Next Story
Share it