ഗേള്‍സ് സ്‌കൂള്‍ സുവര്‍ണ്ണ ജൂബിലി; വിദ്യാര്‍ത്ഥികള്‍ക്ക് മൈലാഞ്ചി മത്സരം നടത്തി

കാസര്‍കോട്: ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ക്കായി മൈലാഞ്ചി മത്സരം നടത്തി. മത്സരം കാസര്‍കോട് പ്രസ്‌ക്ലബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി മൈലാഞ്ചി ഡിസൈന്‍ ശ്രീനന്ദയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായാണ് മത്സരം. സുവര്‍ണ്ണ ജൂബിലി സംഘടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ എം. രാജീവന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.കെ. മദനന്‍ നന്ദിയും പറഞ്ഞു. എച്ച്.എം പി. സവിത, കെ.എം ഹനീഫ, […]

കാസര്‍കോട്: ജി.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥിനികള്‍ക്കായി മൈലാഞ്ചി മത്സരം നടത്തി. മത്സരം കാസര്‍കോട് പ്രസ്‌ക്ലബ് മുന്‍ പ്രസിഡണ്ട് ടി.എ ഷാഫി മൈലാഞ്ചി ഡിസൈന്‍ ശ്രീനന്ദയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിലായാണ് മത്സരം. സുവര്‍ണ്ണ ജൂബിലി സംഘടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ എം. രാജീവന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സി.കെ. മദനന്‍ നന്ദിയും പറഞ്ഞു. എച്ച്.എം പി. സവിത, കെ.എം ഹനീഫ, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പള്‍ ആര്‍.എസ് ശ്രീജ, ഹസൈനാര്‍ തളങ്കര, ഷാഫി തെരുവത്ത്, കെ.എന്‍ അനസൂയ, എസ്.എം.സി ചെയര്‍മാന്‍ ഇബ്രാഹിം ചൗക്കി, ഒ.എസ്.എ പ്രസിഡണ്ട് സാബിറ എവറസ്റ്റ്, ടി.എ അന്‍വര്‍, ഇസ്മയില്‍ മാപ്പിള, കെ. ചലന, റഹിം ചൂരി, ഉമേഷ് ഷെട്ടി, സാഹിറ വിന്നര്‍, സാജിദ അഷറഫ്, സുമയ്യ ഗഫൂര്‍, അബ്ദുല്‍ റഹിമാന്‍, സിയാദ്, മുജീബ് സംസാരിച്ചു. മത്സരത്തില്‍ പങ്കെടുത്ത 60 കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 22ന് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ വിജയികള്‍ക്ക് സമ്മാനം നല്‍കും.

Related Articles
Next Story
Share it