ഉഡുപ്പിയിലെ സര്‍ക്കാര്‍ ഗേള്‍സ് കോളേജിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവും തുടരുന്നു; വിദ്യാര്‍ഥിസംഘടനാ നേതാക്കളുമായി എം.എല്‍.എ ചര്‍ച്ച നടത്തി, പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭമെന്ന് സംഘടനകള്‍

ഉഡുപ്പി: ഉഡുപ്പിയിലെ സര്‍ക്കാര്‍ ഗേള്‍സ് കോളേജില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരായ പ്രതിഷേധവും വിവാദവും തുടരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുവിഭാഗം പെണ്‍കുട്ടികളോടുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുകയും പ്രിന്‍സിപ്പലിന്റെ തീരുമാനത്തെ വിമര്‍ശിക്കുകയും വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ട് ചര്‍ച്ച നടത്തി. കോളേജില്‍ ഹിജാബിനുള്ള വിലക്ക് നീക്കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. കോളേജ് […]

ഉഡുപ്പി: ഉഡുപ്പിയിലെ സര്‍ക്കാര്‍ ഗേള്‍സ് കോളേജില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ ആറ് പെണ്‍കുട്ടികള്‍ക്ക് ക്ലാസില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരായ പ്രതിഷേധവും വിവാദവും തുടരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുവിഭാഗം പെണ്‍കുട്ടികളോടുള്ള വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തുകയും പ്രിന്‍സിപ്പലിന്റെ തീരുമാനത്തെ വിമര്‍ശിക്കുകയും വിദ്യാര്‍ത്ഥികളെ ക്ലാസ് മുറിയില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുമായി ഉഡുപ്പി എംഎല്‍എ രഘുപതി ഭട്ട് ചര്‍ച്ച നടത്തി. കോളേജില്‍ ഹിജാബിനുള്ള വിലക്ക് നീക്കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. കോളേജ് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ ആദ്യം മുതലേ അനുവാദമുണ്ടായിരുന്നുവെന്ന് എംഎല്‍എ വ്യക്തമാക്കി. എന്നാല്‍ ക്ലാസിനുള്ളില്‍ അനുവദിച്ചിട്ടില്ല. ഇതില്‍ മാറ്റം വരുത്തിയാല്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നായിരുന്നു ചര്‍ച്ചയില്‍ എംഎല്‍.എയുടെ നിലപാട്. മറ്റ് സര്‍ക്കാര്‍ കോളേജുകളിലും സ്വകാര്യ കോളേജുകളിലും ക്ലാസിനുള്ളില്‍ പോലും ഹിജാബ് ധരിക്കാന്‍ അനുമതിയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.
കോളേജില്‍ മതപരമായ വിവേചനം കാണിക്കുകയാണെന്നും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കാമ്പസ് ഫ്രണ്ട് പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it