ബാലികാ പീഡനം: പ്രതി പൊലീസ് കസ്റ്റഡിയില്‍; സ്വര്‍ണ്ണം കണ്ടെത്താന്‍ ഇന്ന് കൂത്തുപറമ്പിലേക്ക് കൊണ്ടുപോവും
കാഞ്ഞങ്ങാട്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതി കുടക് നാപ്പോക്ക് സ്വദേശി പി.എ സലീമിനെ (38) പോക്‌സോ കോടതി ചുമതലയുള്ള കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിന് പിന്നാലെ രക്തവും മുടിയും പരിശോധനയ്ക്കായി ശേഖരിച്ചു.കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മുടിയുമായി ഒത്തു നോക്കാനാണിത്. നേരത്തെ ശേഖരിച്ച വസ്തുക്കള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.സലീമിനെ ഇന്ന് കൂത്തുപറമ്പിലേക്ക് കൊണ്ടുപോകും. പെണ്‍കുട്ടിയുടെ കമ്മല്‍ വിറ്റത് കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ ആണെന്ന് […]

കാഞ്ഞങ്ങാട്: 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതി കുടക് നാപ്പോക്ക് സ്വദേശി പി.എ സലീമിനെ (38) പോക്‌സോ കോടതി ചുമതലയുള്ള കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയതിന് പിന്നാലെ രക്തവും മുടിയും പരിശോധനയ്ക്കായി ശേഖരിച്ചു.
കൃത്യം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച മുടിയുമായി ഒത്തു നോക്കാനാണിത്. നേരത്തെ ശേഖരിച്ച വസ്തുക്കള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സലീമിനെ ഇന്ന് കൂത്തുപറമ്പിലേക്ക് കൊണ്ടുപോകും. പെണ്‍കുട്ടിയുടെ കമ്മല്‍ വിറ്റത് കൂത്തുപറമ്പിലെ ജ്വല്ലറിയില്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഇവ കണ്ടെടുക്കാനാണ് പ്രതിയെ അങ്ങോട്ട് കൊണ്ടുപോകുന്നത്. സ്വര്‍ണ്ണം ജ്വല്ലറിയില്‍ വിറ്റതിന്റെ രശീതി പൊലീസ് കണ്ടെടുത്തിരുന്നു. കൂത്തുപറമ്പിലെ ഒരു ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് ഇത് കിട്ടിയത്. സലീമിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദാണ് അപേക്ഷ നല്‍കിയിരുന്നത്. ഇത് പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ കഴിഞ്ഞ ദിവസമാണ് അപേക്ഷ നല്‍കിയത്. കസ്റ്റഡിയില്‍ ലഭിച്ച സലീമിനെ വിശദമായി ചോദ്യം ചെയ്തു.