മംഗളൂരുവില്‍ വിവാഹനിശ്ചയസമയത്ത് വരന്റെ കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി പ്രതിശ്രുത വധു മുങ്ങി; മറ്റൊരാളോടൊപ്പം പോയതായി സംശയം

മംഗളൂരു: മംഗളൂരുവില്‍ വിവാഹനിശ്ചയസമയത്ത് വരന്റെ കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി പ്രതിശ്രുത വധു മുങ്ങി. മംഗളൂരു ബാര്‍കെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന രേഷ്മ(21)യാണ് മുങ്ങിയത്. വിവാഹനിശ്ചയ സമയത്ത് വരന്റെ കുടുംബം രേഷ്മയ്ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണചെയിന്‍, 50,000 രൂപ വിലയുള്ള സ്വര്‍ണമോതിരം, 60,000 രൂപ വിലയുള്ള മറ്റൊരു ആഭരണം, കൊലുസുകള്‍ എന്നിവ സമ്മാനിച്ചിരുന്നു. ഇവയെല്ലാം എടുത്താണ് രേഷ്മ സ്ഥലം വിട്ടത്. രേഷ്മയുടെ മാതാവിന്റെ പരാതിയില്‍ ബാര്‍കെ പൊലീസ് കേസെടുത്ത് അന്വേഷണം […]

മംഗളൂരു: മംഗളൂരുവില്‍ വിവാഹനിശ്ചയസമയത്ത് വരന്റെ കുടുംബം നല്‍കിയ സ്വര്‍ണാഭരണങ്ങളുമായി പ്രതിശ്രുത വധു മുങ്ങി. മംഗളൂരു ബാര്‍കെ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന രേഷ്മ(21)യാണ് മുങ്ങിയത്. വിവാഹനിശ്ചയ സമയത്ത് വരന്റെ കുടുംബം രേഷ്മയ്ക്ക് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണചെയിന്‍, 50,000 രൂപ വിലയുള്ള സ്വര്‍ണമോതിരം, 60,000 രൂപ വിലയുള്ള മറ്റൊരു ആഭരണം, കൊലുസുകള്‍ എന്നിവ സമ്മാനിച്ചിരുന്നു. ഇവയെല്ലാം എടുത്താണ് രേഷ്മ സ്ഥലം വിട്ടത്. രേഷ്മയുടെ മാതാവിന്റെ പരാതിയില്‍ ബാര്‍കെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 90,000 രൂപ രേഷ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. മുഴുവന്‍ തുകയും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതിയില്‍ പറയുന്നു. മറ്റൊരാളോടൊപ്പം മകള്‍ പോയതായാണ് സംശയമെന്നും അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.

Related Articles
Next Story
Share it