മംഗളൂരു: കര്‍ണ്ണാടക ബാങ്കിന്റെ വിവിധ ശാഖകളില്‍ 36 വര്‍ഷത്തെ സേവനത്തിന് ശേഷം ഗിരിധര്‍ രാഘവന്‍ വിരമിച്ചു. മംഗലാപുരത്തെ ലോണ്‍ പ്രോസസ്സിങ് ഹബില്‍ മാനേജറായിരിക്കെയാണ് വിരമിച്ചത്. ദാവണ്‍കരെ, ചിക്കമംഗളൂരു, ഉപ്പള, കാസര്‍കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട്, മംഗളൂരു തുടങ്ങിയ ബ്രാഞ്ചുകളിലും മംഗളൂരുവിലെ ഹെഡ് ഓഫീസിലും വിവിധ തസ്തികകളില്‍ ജോലി ചെയ്തിരുന്നു. പ്രസിദ്ധ ഭാഷാ പണ്ഡിതനായ പരേതനായ സി. രാഘവന്‍ മാഷിന്റെയും വി. ഗിരിജമ്മയുടേയും മകനാണ്. ഭാര്യ: സംഗീത. മക്കള്‍: ഗ്രീഷ്മ എസ്. ഗിരി (ബാങ്ക് ഓഫീസര്‍ ബംഗളുരു), വര്‍ഷ എസ്. ഗിരി (എഞ്ചിനീയര്‍ എറണാകുളം). മരുമക്കള്‍: പുരുഷോത്തമന്‍ (എഞ്ചിനീയര്‍ ബംഗളൂരു), അനൂപ് (എഞ്ചിനീയര്‍ എറണാകുളം).
ഗിരിധര്‍ രാഘവന് കര്‍ണാടക ബാങ്ക് യാത്രയയപ്പ് നല്‍കി. മംഗലാപുരത്തെ റീജ്യനല്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ റീജ്യനല്‍ മാനേജര്‍ ഹനുമന്തപ്പ ഗിരിധര്‍ രാഘവന് ഉപഹാരം സമര്‍പ്പിച്ചു. ചീഫ് മനേജര്‍ ശ്രീരാം പ്രസാദ് സ്വാഗതം പറഞ്ഞു. സജീവ് കുമാര്‍, ശിവകുമാര്‍, സൗമ്യ റാവു, വിനു ശങ്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കവി അഭിഷേക് പൈ സ്തുതി ഗീതം ആലപിച്ചു. സുധനന്ദി പറഞ്ഞു.