വ്യത്യസ്തത നിലനിര്‍ത്തുന്നതിലൂടെയാണ് ഭാഷയുടെയും സമൂഹത്തിന്റെയും നിലനില്‍പ്പ്-സുനില്‍ പി. ഇളയിടം

കാസര്‍കോട്: വ്യത്യസ്തത നിലനിര്‍ത്തുന്നതിലൂടെ മാത്രമേ ഭാഷയ്ക്കും സമൂഹത്തിനും നിലനില്‍പ്പും അതീജീവനവുമുള്ളൂവെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം പറഞ്ഞു. ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രാരംഭ സമ്മേളനത്തില്‍ 'ഭാഷ സമൂഹം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയ്ക്ക് ഒരു പാട് ധര്‍മ്മങ്ങളുണ്ട്. ഈ ധര്‍മങ്ങളാണ് വാസ്തവത്തില്‍ മനുഷ്യ വംശത്തെ സംബന്ധിച്ച് ഭാഷ വളരെ പ്രധാനപ്പെട്ടതാക്കുന്നത്. നാം സംസാരിക്കുന്ന ഭാഷ നമുക്കിടയിലെ ഉടമ്പടിയാണ്. മനുഷ്യനെ സാമൂഹ്യ ജീവിയാക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട […]

കാസര്‍കോട്: വ്യത്യസ്തത നിലനിര്‍ത്തുന്നതിലൂടെ മാത്രമേ ഭാഷയ്ക്കും സമൂഹത്തിനും നിലനില്‍പ്പും അതീജീവനവുമുള്ളൂവെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ സുനില്‍ പി. ഇളയിടം പറഞ്ഞു. ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പ്രാരംഭ സമ്മേളനത്തില്‍ 'ഭാഷ സമൂഹം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷയ്ക്ക് ഒരു പാട് ധര്‍മ്മങ്ങളുണ്ട്. ഈ ധര്‍മങ്ങളാണ് വാസ്തവത്തില്‍ മനുഷ്യ വംശത്തെ സംബന്ധിച്ച് ഭാഷ വളരെ പ്രധാനപ്പെട്ടതാക്കുന്നത്. നാം സംസാരിക്കുന്ന ഭാഷ നമുക്കിടയിലെ ഉടമ്പടിയാണ്. മനുഷ്യനെ സാമൂഹ്യ ജീവിയാക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ആധാര സാമഗ്രി ഭാഷയയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനായിരിക്കുക എന്നതിന്റെ അര്‍ത്ഥം പൂര്‍ണമാകുന്നത് ഭാഷയിലായിരിക്കുക എന്ന് പറയുമ്പോഴാണ്. ഭാഷയെ ഒരു ഉപകരണമാക്കി ചുരുക്കാനുള്ള ശ്രമങ്ങള്‍ ലോകത്ത് നടക്കുകയാണ്. ഭാഷാ നഷ്ടം യഥാര്‍ത്ഥത്തില്‍ സ്വത്വ നഷ്ടമാണ്. ആധുനിക ഇന്ത്യ എന്ന ആശയത്തിന്റെ അടിവേരായ ഭാഷായുടെയും സംസ്‌കാരത്തിന്റെയും മതത്തിന്റെയും എല്ലാത്തരം ജീവിത പ്രയോഗങ്ങളുടെയും തലത്തില്‍ നിഷേധിക്കാനുള്ള വലിയ ശ്രമം നടക്കുന്ന കാലമാണ്. സംവാദ സ്ഥലങ്ങളെ ഇല്ലാതാക്കി ഭാഷയെ ഏകസ്വരങ്ങളാക്കുന്നതോ ഒരു സമൂഹത്തെ ഏക ഭാഷാ സമൂഹമാക്കി മാറ്റുന്നതോ ഒക്കെ ദുരധികാരത്തിന്റെ, സര്‍വ്വാധിപത്യത്തിന്റെ കടന്നുവരവിന്റെ അടയാളമാണ്. ഭാഷയുടെയും സമൂഹത്തിന്റെയും അതിജീവനം പരസ്പര ബന്ധിതമാണെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.
കാസര്‍കോടിന്റെ ഭാഷാ പ്രകൃതം എന്ന വിഷയത്തില്‍ ഡോ. രത്‌നാകരമല്ലമൂല പ്രഭാഷണം നടത്തി. ഓരോ സമുദായവും പിന്തുടര്‍ന്നത് ഓരോ ഭാഷാ രീതിയാണെന്നും ജില്ലയില്‍ ഭാഷകളെ കേന്ദ്രീകരിച്ച് ഒട്ടേറെ ഗവേഷണ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദന്‍, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകന്‍ ചരുവില്‍, കേരള സാഹിത്യ അക്കാദമി അംഗം ഇ.പി രാജഗോപാലന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് കെ.വി. കുഞ്ഞിരാമന്‍, കേരള തുളു അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ ജയാനന്ദ, കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം എം.കെ മനോഹരന്‍, കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം കവി രാവുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു. ഉമേഷ് എം സാലിയാന്‍ സ്വാഗതവും ജയചന്ദ്രന്‍ കുട്ടമത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it