ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട യുവാവ് ലൈംഗികത്തൊഴിലാളിയായി; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ബംഗളൂരു: ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട യുവാവ് ലൈംഗികത്തൊഴിലാളിയായി. വിവരമറിഞ്ഞ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം. ബെംഗളൂരുവില്‍ ബിപിഒ ജീവനക്കാരനായി ജോലി ചെയ്്തിരുന്ന 27കാരനാണ് ലോക്ക്ഡൗണില്‍ ജോലി നഷ്ടമായതോടെ ജിഗോളോ (പുരുഷ ലൈംഗികത്തൊഴിലാളി) സര്‍വീസിലേക്ക് മാറിയത്. മണിക്കൂറിന് 3000 മുതല്‍ 5000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. നഗരത്തില്‍ തന്നെ ധാരാളം ഇടപാടുകാരും ഇയാള്‍ക്കുണ്ടായിരുന്നു. പുതിയ ജോലിയുമായി മുന്നോട്ടുപോകുന്നതിനിടെ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഭാര്യ വിവരം അറിയുകയായിരുന്നു. ഫോണിലും ലാപ്‌ടോപ്പിലുമായി ഭര്‍ത്താവ് കൂടുതല്‍ […]

ബംഗളൂരു: ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട യുവാവ് ലൈംഗികത്തൊഴിലാളിയായി. വിവരമറിഞ്ഞ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം. ബെംഗളൂരുവില്‍ ബിപിഒ ജീവനക്കാരനായി ജോലി ചെയ്്തിരുന്ന 27കാരനാണ് ലോക്ക്ഡൗണില്‍ ജോലി നഷ്ടമായതോടെ ജിഗോളോ (പുരുഷ ലൈംഗികത്തൊഴിലാളി) സര്‍വീസിലേക്ക് മാറിയത്. മണിക്കൂറിന് 3000 മുതല്‍ 5000 രൂപ വരെയായിരുന്നു ഈടാക്കിയിരുന്നത്. നഗരത്തില്‍ തന്നെ ധാരാളം ഇടപാടുകാരും ഇയാള്‍ക്കുണ്ടായിരുന്നു. പുതിയ ജോലിയുമായി മുന്നോട്ടുപോകുന്നതിനിടെ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഭാര്യ വിവരം അറിയുകയായിരുന്നു.

ഫോണിലും ലാപ്‌ടോപ്പിലുമായി ഭര്‍ത്താവ് കൂടുതല്‍ സമയം ചിലവഴിക്കുന്നത് കണ്ട് സംശയം തോന്നിയ ഭാര്യ കഴിഞ്ഞ നവംബറില്‍ സഹോദരന്റെ സഹായത്തോടെ ലാപ്‌ടോപ്പ് പരിശോധിക്കുകയായിരുന്നു. എഞ്ചിനിയറായ സഹോദരന്‍ ലാപ്‌ടോപ്പ് പരിശോധിച്ചപ്പോള്‍ അതില്‍ നിന്നും അജ്ഞാതരായ സ്ത്രീകള്‍ക്കൊപ്പമുള്ള ഭര്‍ത്താവിന്റെ ചിത്രങ്ങളാണ് ലഭിച്ചത്. തുടര്‍ന്നാണ് ഭര്‍ത്താവ് ലൈംഗിക തൊഴിലാളിയായി ജോലി ചെയ്യുന്നു എന്ന വിവരം ഇവര്‍ മനസിലാക്കിയത്.

വിവരം അറിഞ്ഞ് ഭര്‍ത്താവിനോട് ചോദിച്ചെങ്കിലും ഇയാള്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് യുവതി മല്ലേശ്വരം പൊലീസ് സ്റ്റേഷനിലെ വനിതാ ഹെല്‍പ് ലൈനുമായി ബന്ധപ്പെടുകയും ഇവരുടെ ഇടപെടലില്‍ നടന്ന കൗണ്‍സിലിംഗില്‍ യുവാവ് എല്ലാം വെളിപ്പെടുത്തുകയുമായിരുന്നു. ജോലി നഷ്ടപ്പെട്ട ശേഷം താന്‍ ലൈംഗികത്തൊഴിലാളിയാണെന്ന് യുവാവ് സമ്മതിച്ചു. ഇതിനിടെ പരിചയപ്പെട്ട ഒരു യുവതിയുമായി പ്രണയത്തിലാണെന്ന കാര്യവും ഇയാള്‍ വെളിപ്പെടുത്തി.

ദമ്പതികളുടേത് പ്രണയവിവാഹമായിരുന്നു. 2017 ല്‍ കണ്ടുമുട്ടിയ ഇവര്‍ രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2019ലാണ് വിവാഹിതരായത്. ഭാര്യയുടെ സാന്നിധ്യത്തില്‍ നടന്ന കൗണ്‍സിലിംഗില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ലൈംഗിക തൊഴില്‍ സ്വീകരിച്ചു എന്ന് യുവാവ് സമ്മതിച്ചു. തന്റെ തൊഴിലിനിടെ പരിചയപ്പെട്ട ഒരാളോടുള്ള പ്രണയവും വെളിപ്പെടുത്തി'; വനിതാലൈന്‍ കൗണ്‍സിലര്‍ ബി.എസ്.സരസ്വതി പറഞ്ഞു.

കൗണ്‍സിലിംഗിനൊടുവില്‍ വിവരങ്ങളെല്ലാം മനസിലാക്കിയ യുവതി വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ യുവാവ് ഇത് വിസമ്മതിച്ചെങ്കിലും ഭാര്യ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ലൈംഗികത്തൊഴില്‍ ഉപേക്ഷിക്കാമെന്ന് യുവാവ് അറിയിച്ചതോടെ ഇരുവര്‍ക്കുമിടയിലെ ഭിന്നത നീക്കാന്‍ കൗണ്‍സിലര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ പരസ്പര സമ്മതത്തോടെ വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് ദമ്പതികള്‍.

Related Articles
Next Story
Share it