ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹം ഇന്ന് രാവിലെ രാജി പ്രഖ്യാപിച്ചു. ജീവിച്ചിരിക്കുന്നവരില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളായ ഗുലാംനബി ആസാദിന്റെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ജമ്മുകാശ്മീരില്‍ നിന്നുള്ള ഗുലാം നബി ആസാദ്. കുറച്ചുകാലമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളോട് നീരസം പ്രകടിപ്പിച്ച് കഴിയുകയായിരുന്നു അദ്ദേഹം. ഒപ്പം തന്നെ മുതിര്‍ന്ന ഏതാനും നേതാക്കളും ഉണ്ടായിരുന്നു.കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ […]

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് അദ്ദേഹം ഇന്ന് രാവിലെ രാജി പ്രഖ്യാപിച്ചു. ജീവിച്ചിരിക്കുന്നവരില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും തല മുതിര്‍ന്ന നേതാക്കളിലൊരാളായ ഗുലാംനബി ആസാദിന്റെ രാജി കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ജമ്മുകാശ്മീരില്‍ നിന്നുള്ള ഗുലാം നബി ആസാദ്. കുറച്ചുകാലമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളോട് നീരസം പ്രകടിപ്പിച്ച് കഴിയുകയായിരുന്നു അദ്ദേഹം. ഒപ്പം തന്നെ മുതിര്‍ന്ന ഏതാനും നേതാക്കളും ഉണ്ടായിരുന്നു.
കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ആഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ഗുലാംനബി ആസാദുമുണ്ടായിരുന്നു. ഇതിനുപിന്നാലെ നടന്ന എ.ഐ.സി.സി. പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. അപ്പോഴും ഗുലാംനബി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്റെ രാജി.

Related Articles
Next Story
Share it