കര്‍ണാടക ധാര്‍വാടില്‍ മണല്‍കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനില്‍ ഇടിച്ച് ബി.ജെ.പി നേതാവിന്റെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു; അപകടത്തില്‍പെട്ടത് ഗോവയിലേക്ക് ഉല്ലാസയാത്ര പോകുകയായിരുന്ന സ്ത്രീകളുടെ സംഘം

ധാര്‍വാട്: കര്‍ണാടകയിലെ ധാര്‍വാടില്‍ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനിലിടിച്ച് മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഗുരുസിദ്ധാനഗൗഡയുടെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ ധാര്‍വാട് ഇട്ടിഗട്ടിയിലാണ് അപകടമുണ്ടായത്. ഗുരുസിദ്ധാനഗൗഡയുടെ മകന്‍ ഡോ. പ്രകാശ് മട്ടിഹള്ളിയുടെ ഭാര്യ ഡോ. വീണ ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. വിദ്യാനഗര്‍ ദാവന്‍ഗരെ, എം.സി.സി എ ബ്ലോക്ക്, എം.സി.സി ബി ബ്ലോക്ക് എന്നിവിടങ്ങളിലെ താമസക്കാരായിരുന്നു ഇവര്‍. രാവിലെ 7.30 മണിയോടെയാണ് സംഭവം. ബെലഗാവിയില്‍ നിന്ന് വരികയായിരുന്ന ലോറിയും ദാവനഗരെയില്‍ […]

ധാര്‍വാട്: കര്‍ണാടകയിലെ ധാര്‍വാടില്‍ മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി മിനിവാനിലിടിച്ച് മുന്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ ഗുരുസിദ്ധാനഗൗഡയുടെ മരുമകള്‍ ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ ധാര്‍വാട് ഇട്ടിഗട്ടിയിലാണ് അപകടമുണ്ടായത്. ഗുരുസിദ്ധാനഗൗഡയുടെ മകന്‍ ഡോ. പ്രകാശ് മട്ടിഹള്ളിയുടെ ഭാര്യ ഡോ. വീണ ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്. വിദ്യാനഗര്‍ ദാവന്‍ഗരെ, എം.സി.സി എ ബ്ലോക്ക്, എം.സി.സി ബി ബ്ലോക്ക് എന്നിവിടങ്ങളിലെ താമസക്കാരായിരുന്നു ഇവര്‍. രാവിലെ 7.30 മണിയോടെയാണ് സംഭവം. ബെലഗാവിയില്‍ നിന്ന് വരികയായിരുന്ന ലോറിയും ദാവനഗരെയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ഒമ്പത് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. നാലുപേര്‍ ഹബ്ബള്ളിയിലെ കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരിച്ചത്. 12 സ്ത്രീകളും ടെമ്പോട്രാവലറിന്റെ ഡ്രൈവറുമാണ് മരിച്ചത്. അപകടത്തില്‍ മരിച്ചവരെല്ലാം ദാവനഗെരെയിലെ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്. അടുത്തിടെ സ്‌കൂളില്‍ നടന്ന ഒരു പരിപാടിയില്‍ ഇവര്‍ കണ്ടുമുട്ടി. വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടിയ ആഹ്ലാദത്തില്‍ ഇവര്‍ ഗോവയിലേക്ക് ഒരുമിച്ച് ഒരു യാത്ര പോകാന്‍ തീരുമാനിക്കുകയും വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിക്ക് ദാവനഗരെയില്‍ നിന്ന് മിനിവാനില്‍ പുറപ്പെടുകയുമായിരുന്നു. മണലുമായി പോകുന്ന ഒരു ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ടെമ്പോ ട്രാവലറില്‍ ഇടിക്കുകയാണുണ്ടായത്. പതിനാറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരില്‍ 12 പേരും ഡ്രൈവറും മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരുടെ നില ഗുരുതരമാണ്.

Related Articles
Next Story
Share it