ദുബായ്: ഗഫൂര്‍ ദേളി രചിച്ച് കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ‘പ്രവാസി കുടുംബ കഥകള്‍’ എന്ന കഥാ സമാഹാരം ദുബായില്‍ പുതുതായി ആരംഭിച്ച മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയില്‍ വായനക്കാര്‍ക്ക് ലഭിക്കും. ഇത് 30 ഭാഷകളിലുള്ള ഒരു മില്ല്യനിലധികം പുസ്തകങ്ങള്‍ ഉള്‍കൊള്ളുന്ന അറബ് മേഖലയിലെ ഏറ്റവും വലിയ ലൈബ്രറിയാണ്. അച്ചടി പുസ്തകങ്ങള്‍ കൂടാതെ രണ്ട് മില്ല്യനിലധികം ഡിജിറ്റല്‍ പുസ്തകങ്ങളും ഒരു മില്ല്യനിലധികം ഓഡിയോ പുസ്തകങ്ങളും വിശാലമായ ലൈബ്രറിയില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
കുടുംബ പശ്ചാത്തലത്തിലുള്ള ഏഴ് ചെറുകഥകള്‍ അടങ്ങിയ കഥാസമാഹാരമാണ് ‘പ്രവാസി കുടുംബ കഥകള്‍’. പ്രൊഫ. എം.എ റഹ്മാനാണ് അവതാരിക എഴുതിയത്. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഗഫൂര്‍ ദേളിയുടെ ആദ്യ കഥാ സമാഹാരമാണിത്.