വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടി; നടന്‍ ആര്യയ്‌ക്കെതിരെ പരാതിയുമായി ജര്‍മന്‍ യുവതി

ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ആര്യയ്‌ക്കെതിരെ വഞ്ചനാ പരാതിയുമായി ജര്‍മന്‍ യുവതി. വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെന്ന് താരത്തിനെതിരെ ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്നരാജ നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച് യുവതി പരാതി നല്‍കി. ചെന്നൈയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് വിദ്ജ നവരത്‌നരാജ ആര്യയെ പരിചയപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകള്‍ കുറഞ്ഞുവെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ പറഞ്ഞിരുന്നുവെന്ന് യുവതി […]

ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ആര്യയ്‌ക്കെതിരെ വഞ്ചനാ പരാതിയുമായി ജര്‍മന്‍ യുവതി. വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെന്ന് താരത്തിനെതിരെ ജര്‍മ്മന്‍ യുവതിയായ വിദ്ജ നവരത്നരാജ നല്‍കിയ പരാതിയില്‍ പറഞ്ഞു. പ്രധാനമന്ത്രിക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച് യുവതി പരാതി നല്‍കി. ചെന്നൈയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് വിദ്ജ നവരത്‌നരാജ ആര്യയെ പരിചയപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമകള്‍ കുറഞ്ഞുവെന്നും, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ പറഞ്ഞിരുന്നുവെന്ന് യുവതി പറയുന്നു. പിന്നീട് സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു.

തന്നെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാമെന്നും ആര്യ പറഞ്ഞിരുന്നതായി യുവതി പറഞ്ഞു. അദ്ദേഹം വഞ്ചിക്കുകയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. പണം തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ആര്യയും മാതാവും ഭീഷണിപ്പെടുത്തി. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടത്തി. സമാനമായ രീതിയില്‍ നിരവധി പേരെ ആര്യ വഞ്ചിച്ചിട്ടുള്ളതായി അറിഞ്ഞുവെന്നും യുവതി പറയുന്നു.

പരസ്പരം സംസാരിച്ചതിന്റെയും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെയും തെളിവുകള്‍ കൈവശമുണ്ട്. ആര്യക്കെതിരെ നേരത്തെയും പരാതി നല്‍കിയിരുന്നുവെങ്കിലും നടപടികള്‍ ഒന്നുമുണ്ടായിരുന്നില്ല. ആര്യക്ക് സ്വാധീനം ചെലുത്താന്‍ കഴിവുള്ളതിനാല്‍ തനിക്ക് നീതി ലഭിക്കുമെന്ന് വിശ്വാസമില്ലെന്ന് യുവതി പരാതിയില്‍ പറയുന്നു. അവസാന പ്രതീക്ഷയെന്ന നിലയിലാണ് പ്രധാനമന്ത്രിയെ സമീപിക്കുന്നത്.

അതേസമയയം സംഭവത്തില്‍ ആര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ റിയാലിറ്റി ഷോയിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ ശ്രമിച്ച ആര്യക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആഗ്രഹിച്ചത് പോലെയുള്ള ആളെ കിട്ടിയില്ലെന്നും ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും പറഞ്ഞ് നടന്‍ പിന്മാറുകയായിരുന്നു. പിന്നീട് നടി സയേഷയെയാണ് ആര്യ വിവാഹം ചെയ്തത്.

Related Articles
Next Story
Share it