മാലിക് ദീനാര്‍ ഹോസ്പിറ്റലില്‍ വാര്‍ദ്ധക്യ രോഗ ചികിത്സാ ക്ലിനിക് ആരംഭിച്ചു

തളങ്കര: ആതുരസേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വാര്‍ദ്ധക്യ രോഗ ചികിത്സാ ക്ലിനിക് ആസ്പത്രി ചെയര്‍മാന്‍ കെ,എസ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കണ്‍സള്‍ട്ടന്റ് ഫിസിഷന്‍ ഡോ. ഫസല്‍ റഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുത്തു. വാര്‍ദ്ധക്യകാലം ആരോഗ്യപ്രദമാക്കാം എന്ന ലക്ഷ്യത്തോടുകൂടിയാണ് ഡോ. ഫസല്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ മാലിക് ദീനാര്‍ ഹോസ്പിറ്റലില്‍ വാര്‍ധക്യ രോഗ ചികിത്സാ ക്ലിനിക് ആരംഭിച്ചിട്ടുള്ളത്. 65 വയസ്സ് കഴിഞ്ഞ വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും […]

തളങ്കര: ആതുരസേവന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വാര്‍ദ്ധക്യ രോഗ ചികിത്സാ ക്ലിനിക് ആസ്പത്രി ചെയര്‍മാന്‍ കെ,എസ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കണ്‍സള്‍ട്ടന്റ് ഫിസിഷന്‍ ഡോ. ഫസല്‍ റഹ്‌മാന്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുത്തു.

വാര്‍ദ്ധക്യകാലം ആരോഗ്യപ്രദമാക്കാം എന്ന ലക്ഷ്യത്തോടുകൂടിയാണ് ഡോ. ഫസല്‍ റഹ്‌മാന്റെ നേതൃത്വത്തില്‍ മാലിക് ദീനാര്‍ ഹോസ്പിറ്റലില്‍ വാര്‍ധക്യ രോഗ ചികിത്സാ ക്ലിനിക് ആരംഭിച്ചിട്ടുള്ളത്. 65 വയസ്സ് കഴിഞ്ഞ വാര്‍ദ്ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന എല്ലാവര്‍ക്കും ഈ സേവനം ലഭ്യമാണ്. ഡോക്ടര്‍മാരുടെ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെ ഒട്ടേറെ സേവനങ്ങള്‍ ക്ലിനിക്കില്‍ ഏര്‍പ്പെടുത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles
Next Story
Share it