വിവാദത്തില്‍ നിന്ന് തലയൂരി സര്‍ക്കാര്‍; ആണ്‍-പെണ്‍ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തില്ല
തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പാക്കാനെന്ന പേരില്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പൊടുന്നനെ മലക്കംമറിഞ്ഞു. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശം വിദ്യഭ്യാസ വകുപ്പ് ഒഴിവാക്കി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ നിന്നാണ് ഈ നിര്‍ദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന് മാറ്റി. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്. സമസ്ത […]

തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പാക്കാനെന്ന പേരില്‍ മുന്നോട്ടുവച്ച നിര്‍ദേശത്തില്‍ നിന്ന് വിദ്യാഭ്യാസ വകുപ്പ് പൊടുന്നനെ മലക്കംമറിഞ്ഞു. ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഇരുത്തണമെന്ന നിര്‍ദ്ദേശം വിദ്യഭ്യാസ വകുപ്പ് ഒഴിവാക്കി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതി സമീപന രേഖയുടെ കരടില്‍ നിന്നാണ് ഈ നിര്‍ദേശം ഒഴിവാക്കിയത്. ലിംഗ സമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന തലക്കെട്ട് ഒഴിവാക്കി, ലിംഗ നീതിയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന് മാറ്റി. പാഠ്യപദ്ധതിയുടെ സമീപനരേഖ തയാറാക്കുന്നതിന് മുന്നോടിയായി പൊതുസമൂഹത്തിന് മുന്നില്‍ ചര്‍ച്ചയ്ക്കായി വച്ച കരട് രേഖയിലാണ് മാറ്റം വരുത്തിയത്. സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ തലയൂരിയത്.
ആണ്‍-പെണ്‍ വ്യത്യാസമില്ലാത്ത മിക്‌സ്ഡ് സ്‌കൂളുകള്‍, ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം ഇതിനു പിന്നാലെയാണ് ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഇടകലര്‍ത്തി ഒരു ബെഞ്ചില്‍ ഇരുത്തണമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന് കൂടി സര്‍ക്കാര്‍ പിന്നോട്ടു പോകുന്നത്. എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശമാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയത്. മുസ്ലിം ലീഗ് നേതാക്കള്‍, വിവാദ നിര്‍ദേശത്തിനെതിരെ ആദ്യം തന്നെ രംഗത്തെത്തിയിരുന്നെങ്കിലും നിലപാട് ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
എന്നാല്‍ സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ എതിര്‍പ്പറിയിച്ചതോടെ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.
സംസ്ഥാനത്ത് സ്‌കൂളുകളില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ച് ഇരുത്താമെന്ന നിര്‍ദേശം ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയെ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സ്വാഗതം ചെയ്തു. ചില ഭാഗങ്ങള്‍ പാഠ്യ പദ്ധതിയില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.