'ലിംഗ നീതി' അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളജ് കരിക്കുലത്തിന്റെ ഭാഗമാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: 'ലിംഗ നീതി' അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളജ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാന്‍ പ്രത്യേക ക്ലാസുകള്‍ നടത്തുമെന്നും ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. പാലാ സെന്റ് തോമസ് കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ലിംഗ നീതി സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെ കോളജുകളില്‍ ബോധവത്കരണത്തിന് പ്രത്യേക ക്ലാസുകള്‍ നടത്തുമെന്ന് […]

തിരുവനന്തപുരം: 'ലിംഗ നീതി' അടുത്ത അധ്യയന വര്‍ഷം മുതല്‍ കോളജ് കരിക്കുലത്തിന്റെ ഭാഗമാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സ്ത്രീ പീഡനങ്ങളും ലൈംഗിക അതിക്രമങ്ങളും തടയാന്‍ പ്രത്യേക ക്ലാസുകള്‍ നടത്തുമെന്നും ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പാലാ സെന്റ് തോമസ് കോളജ് കാമ്പസില്‍ വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് ലിംഗ നീതി സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവത്കരണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെ കോളജുകളില്‍ ബോധവത്കരണത്തിന് പ്രത്യേക ക്ലാസുകള്‍ നടത്തുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കുകയും ചെയ്തിരുന്നു.

Related Articles
Next Story
Share it