ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായി ഗീതാ കൃഷ്ണന്‍, കെ. ശകുന്തള, അഡ്വ. എസ്.എന്‍ സരിത, ഷിനോജ് ചാക്കോ എന്നിവരെ തിരഞ്ഞെടുത്തു

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരെ തിരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഗീത കൃഷ്ണനും പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സനായി കെ. ശകുന്തളയും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് സ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സനായി അഡ്വ. സരിത എസ്.എന്‍., ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഷിനോജ് ചാക്കോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരാണ് ധനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍. തിരഞ്ഞെടുപ്പിന് ശേഷം സ്ഥിരം സമിതി […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാരെ തിരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഗീത കൃഷ്ണനും പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സനായി കെ. ശകുന്തളയും തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് സ്ഥാനങ്ങളും വനിതകള്‍ക്കായി സംവരണം ചെയ്യപ്പെട്ടതാണ്. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സനായി അഡ്വ. സരിത എസ്.എന്‍., ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ഷിനോജ് ചാക്കോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരാണ് ധനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍. തിരഞ്ഞെടുപ്പിന് ശേഷം സ്ഥിരം സമിതി ചെയര്‍പേഴ്സന്‍മാര്‍ ഓഫീസുകളിലെത്തി ചുമതലയേറ്റു. എ.ഡി.എം. എന്‍. ദേവീദാസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Related Articles
Next Story
Share it