വിഷു ആഘോഷത്തിന് നാടൊരുങ്ങി;കണിവെള്ളരിയും മണ്‍കലങ്ങളും വാങ്ങാന്‍ വിപണിയില്‍ തിരക്ക്

കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ആഘോഷിക്കാന്‍ നാടൊരുങ്ങി. നാളെയാണ് വിഷു. കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വിഷു ആഘോഷം പേരിന് മാത്രമായിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ വിപണിയും സജീവമായിരുന്നില്ല. വഴിയോരക്കച്ചവടവും രണ്ടു തവണത്തെ വിഷുവിനും ഉണ്ടായിരുന്നില്ല. കോവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തതോടെ ഇക്കുറി വിഷു ആഘോഷം പൊടിപൊടിക്കും. പൊതുവിപണിയും വഴിയോര കച്ചവടവും ഇപ്പോള്‍ സജീവമാണ്. കണിക്കൊന്നയും കണിവെള്ളരിയും കണിക്കലങ്ങളും വാങ്ങാന്‍ വിപണിയില്‍ തിരക്കേറി. കൊന്നപ്പൂക്കള്‍ ഇല്ലാതെ വിഷുക്കണി പൂര്‍ണമാകില്ല. മുന്‍കാലങ്ങളില്‍ ഗ്രാമപ്രദേശങ്ങള്‍ […]

കാസര്‍കോട്: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ആഘോഷിക്കാന്‍ നാടൊരുങ്ങി. നാളെയാണ് വിഷു. കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ വിഷു ആഘോഷം പേരിന് മാത്രമായിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ വിപണിയും സജീവമായിരുന്നില്ല. വഴിയോരക്കച്ചവടവും രണ്ടു തവണത്തെ വിഷുവിനും ഉണ്ടായിരുന്നില്ല. കോവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങള്‍ നീക്കുകയും ചെയ്തതോടെ ഇക്കുറി വിഷു ആഘോഷം പൊടിപൊടിക്കും.
പൊതുവിപണിയും വഴിയോര കച്ചവടവും ഇപ്പോള്‍ സജീവമാണ്. കണിക്കൊന്നയും കണിവെള്ളരിയും കണിക്കലങ്ങളും വാങ്ങാന്‍ വിപണിയില്‍ തിരക്കേറി. കൊന്നപ്പൂക്കള്‍ ഇല്ലാതെ വിഷുക്കണി പൂര്‍ണമാകില്ല. മുന്‍കാലങ്ങളില്‍ ഗ്രാമപ്രദേശങ്ങള്‍ കൊന്നപ്പൂക്കളാല്‍ സമൃദ്ധമായിരുന്നു. ഇന്ന് പലയിടങ്ങളിലും കൊന്നപ്പൂക്കള്‍ അപ്രത്യക്ഷമായി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിപണിയിലെത്തിക്കുന്ന കൊന്നപ്പൂക്കളെയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. കണിക്കലങ്ങള്‍ വടക്കേ മലബാറിലെ വിഷുക്കണിയില്‍ ഒഴിവാക്കാന്‍ കഴിയാത്തതാണ്. പ്രത്യേകം തയ്യാറാക്കിയ മണ്‍കലങ്ങള്‍ വെള്ള കുറിയിട്ടാണ് കണിവെക്കാന്‍ ഉപയോഗിക്കുന്നത്. ഓരോ പ്രദേശങ്ങള്‍ക്കനുസരിച്ച് ഇതിനുള്ളില്‍ അരിയോ നവധാന്യങ്ങളോ ഉണ്ണിയപ്പമോ ഇടുന്നു. മണ്‍പാത്രങ്ങള്‍ക്ക് ഇക്കാലത്ത് അടുക്കളയില്‍ സ്ഥാനം കുറവാണെങ്കിലും വിഷു വിപണിയില്‍ പ്രധാനപ്പെട്ടതാണ്.
പെരിയയിലെ കായക്കുളം, എരിക്കുളം, കീക്കാനം, എരുമക്കുളം, പിലിക്കോട്, ചിപ്ലിക്കയ, പൈക്ക തുടങ്ങിയ പ്രദേശങ്ങള്‍ ജില്ലയിലെ മണ്‍പാത്രനിര്‍മാണത്തിന് പ്രസിദ്ധമാണ്. പണ്ടുകാലങ്ങളില്‍ പരമ്പരാഗത തൊഴിലാളികള്‍ തലച്ചുമടായി മണ്‍പാത്രങ്ങള്‍ വീടുകളിലെത്തിച്ചിരുന്നു. ഇപ്പോള്‍ മറ്റുള്ളവയെ പോലെ മണ്‍കലങ്ങളും കടകളില്‍ മാത്രമാണ് വില്‍പ്പന നടത്തുന്നത്.

Related Articles
Next Story
Share it