ജി.ബി.ജി നിക്ഷേപതട്ടിപ്പ്: പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു
ബേഡകം: കോടികളുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡിന്റെ ചെയര്‍മാന്‍ വിനോദ്കുമാറിനെയും ഡയറക്ടര്‍ പെരിയ നിടുവോട്ട് പാറയിലെ ഗംഗാധരന്‍ നായരെയും പൊലീസ് സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് രണ്ടുപേരെയും ജി.ബി.ജി സ്ഥാപനത്തിലേക്ക് പൊലീസ് സംഘം കൊണ്ടുപോയത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും 27ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിനോദ് കുമാറിനെയും ഗംഗാധരന്‍ നായരെയും ഒന്നിച്ചും വെവ്വേറെയും ചോദ്യം […]

ബേഡകം: കോടികളുടെ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബസിനസ് ഗ്രൂപ്പ് (ജി.ബി.ജി) നിധി ലിമിറ്റഡിന്റെ ചെയര്‍മാന്‍ വിനോദ്കുമാറിനെയും ഡയറക്ടര്‍ പെരിയ നിടുവോട്ട് പാറയിലെ ഗംഗാധരന്‍ നായരെയും പൊലീസ് സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെയാണ് രണ്ടുപേരെയും ജി.ബി.ജി സ്ഥാപനത്തിലേക്ക് പൊലീസ് സംഘം കൊണ്ടുപോയത്. ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും 27ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ വിനോദ് കുമാറിനെയും ഗംഗാധരന്‍ നായരെയും ഒന്നിച്ചും വെവ്വേറെയും ചോദ്യം ചെയ്തു. 12 കോടിയോളം രൂപ മാത്രമേ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ളൂവെന്ന മൊഴി വിനോദ് കുമാര്‍ ആവര്‍ത്തിക്കുകയാണ്. പണം അക്കൗണ്ടിലുണ്ടെന്നും പലിശ നല്‍കാത്ത പ്രശ്നമാണ് പരാതിയായി വന്നതെന്നും അക്കൗണ്ട് മരവിപ്പിച്ചതിനാലാണ് പ്രതിസന്ധിയുണ്ടായതെന്നും വിനോദ് കുമാര്‍ വെളിപ്പെടുത്തി. ജി.ബി.ജി ചെയര്‍മാന്റെ നേതൃത്വത്തില്‍ ബിറ്റ്കോയിന്‍ മാതൃകയില്‍ ജി.ബി.ജി കോയിന്‍ നിര്‍മിച്ച് ഓണ്‍ലൈന്‍ ഓഹരിക്കച്ചവടത്തിനും ശ്രമം നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സൈബര്‍ സെല്‍ നടത്തിയ മൊബൈല്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മൊബൈല്‍ ഫോണിന് പുറമെ ലാപ്ടോപ്പും സൈബര്‍ സെല്‍ പരിശോധിച്ചു. ബിറ്റ്കോയിന്‍ മാതൃകയില്‍ രജിസ്ട്രേഷന് ശ്രമിച്ചതായും കണ്ടെത്തി. കേസില്‍ അറസ്റ്റിലാകാനുള്ള നാല് ഡയറക്ടര്‍മാരെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.