ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസ്; ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ജാമ്യം

കാസര്‍കോട്: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍ വീട്ടില്‍ ഡി. വിനോദ്കുമാര്‍ (51), ഡയറക്ടര്‍മാരായ പെരിയ നിടുവോട്ടുപാറയിലെ പി. ഗംഗാധരന്‍ നായര്‍ (67), ആലംപാടി നാല്‍ത്തടുക്കയിലെ എ.സി മുഹമ്മദ് റസാക്ക്, പിലിക്കോട് മുല്ലക്കര വീട്ടില്‍ പി. സുഭാഷ്, മാണിയാട്ട് പുതിയ വളപ്പില്‍ സി.പി പ്രീജിത്ത്, മാണിയാട്ട് പടിഞ്ഞാറെ വീട്ടില്‍ പി.വി രാജേഷ് എന്നിവര്‍ക്കാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി […]

കാസര്‍കോട്: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന ചെയര്‍മാന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍ വീട്ടില്‍ ഡി. വിനോദ്കുമാര്‍ (51), ഡയറക്ടര്‍മാരായ പെരിയ നിടുവോട്ടുപാറയിലെ പി. ഗംഗാധരന്‍ നായര്‍ (67), ആലംപാടി നാല്‍ത്തടുക്കയിലെ എ.സി മുഹമ്മദ് റസാക്ക്, പിലിക്കോട് മുല്ലക്കര വീട്ടില്‍ പി. സുഭാഷ്, മാണിയാട്ട് പുതിയ വളപ്പില്‍ സി.പി പ്രീജിത്ത്, മാണിയാട്ട് പടിഞ്ഞാറെ വീട്ടില്‍ പി.വി രാജേഷ് എന്നിവര്‍ക്കാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ജാമ്യം നല്‍കിയത്.
വിനോദ്കുമാറും ഗംഗാധരന്‍ നായരും അടക്കമുള്ള അഞ്ച് പ്രതികള്‍ ജാമ്യത്തിലിറങ്ങി. ഒരു പ്രതിക്ക് ചില നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. നിക്ഷേപതട്ടിപ്പിന് ഇരകളായവരില്‍ 20 പേര്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഘട്ടം ഘട്ടമായാണ് പ്രതികള്‍ അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 16ന് വിനോദ്കുമാറും പിറ്റേദിവസം ഗംഗാധരന്‍ നായരും അറസ്റ്റിലാവുകയായിരുന്നു. ഇരുവരും ആറ് മാസക്കാലമാണ് ജയിലില്‍ കഴിഞ്ഞത്. പിന്നീടാണ് മറ്റ് പ്രതികള്‍ അറസ്റ്റിലായത്.

Related Articles
Next Story
Share it