ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ ഏഴുദിവസത്തെ കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ പൊലീസ് ചോദ്യം ചെയ്യുന്നു; സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തും

ബേഡകം: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ ബേഡകം പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍ വീട്ടിലെ ഡി. വിനോദ്കുമാര്‍(51), ഡയറക്ടര്‍ പെരിയ നിടുവോട്ടുപാറയിലെ പി. ഗംഗാധരന്‍ നായര്‍(67) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ബേഡകം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. 10 ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. ശനിയാഴ്ച ഉച്ചയോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. രണ്ടുപേരുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി […]

ബേഡകം: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പ് കേസില്‍ റിമാണ്ടില്‍ കഴിയുന്നതിനിടെ ഏഴുദിവസത്തേക്ക് കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ ബേഡകം പൊലീസ് ചോദ്യം ചെയ്ത് വരുന്നു. ജി.ബി.ജി ചെയര്‍മാന്‍ കുണ്ടംകുഴി ചിന്നലാല്‍ വീട്ടിലെ ഡി. വിനോദ്കുമാര്‍(51), ഡയറക്ടര്‍ പെരിയ നിടുവോട്ടുപാറയിലെ പി. ഗംഗാധരന്‍ നായര്‍(67) എന്നിവരെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ബേഡകം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. 10 ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്. ശനിയാഴ്ച ഉച്ചയോടെ ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. രണ്ടുപേരുടെയും ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു. നിക്ഷേപം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനാണ് വിനോദ്കുമാറിനെയും ഗംഗാധരന്‍ നായരെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കുണ്ടംകുഴിയിലെ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ്പ് (ജി.ബി.ജി) ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ജി.ബി.ജിയുടെ പേരിലുണ്ടെന്ന് പ്രചരിപ്പിച്ച 12 സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കൂടി പൊലീസിന് ലഭ്യമാകേണ്ടതുണ്ട്. ജി.ബി.ജി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് 19 കേസുകളാണ് ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 15 പരാതികള്‍ കൂടി സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്. സമാനസ്വഭാവമുള്ള പരാതികളായതിനാല്‍ നിലവിലുള്ള കേസുകള്‍ക്കൊപ്പം ചേര്‍ത്താണ് ഈ പരാതികളിലും അന്വേഷണം നടത്തുന്നത്.
കേസിലെ മറ്റ് പ്രതികളും ജി.ബി.ജിയുടെ ഡയറക്ടര്‍മാരുമായ ആലംപാടി നാല്‍ത്തടുക്കയിലെ എ.സി മുഹമ്മദ് റസാഖ്, പിലിക്കോട് മല്ലക്കര വീട്ടില്‍ പി. സുഭാഷ്, മാണിയാട്ട് പുതിയ വളപ്പില്‍ സി.പി പ്രീജിത്ത്, മാണിയാട്ട് പടിഞ്ഞാറേ വീട്ടില്‍ പി.വി രാജേഷ് എന്നിവരെ കണ്ടെത്താനും അന്വേഷണം നടക്കുന്നുണ്ട്. ജി.ബി.ജിയുടെ 18 അക്കൗണ്ടുകള്‍ അന്വേഷണസംഘം മരവിപ്പിച്ചിരുന്നു. ഇതില്‍ എട്ട് അക്കൗണ്ടുകളിലായി 12 കോടി രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്.

Related Articles
Next Story
Share it