ഗ്യാസ് പൈപ്പ്‌ലൈന്‍: നീക്കിയ മണ്ണ് ഓവുചാലില്‍ തള്ളാനുള്ള ശ്രമം തടഞ്ഞു

കാസര്‍കോട്: ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രവൃത്തിയുടെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ നീക്കിയ മണ്ണ് വെള്ളമൊഴിച്ച് നഗരത്തിലെ ഓവുചാലില്‍ തള്ളാനുള്ള ശ്രമം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇന്നലെ രാത്രിയാണ് കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം മണ്ണ് റോഡരികിലെ ഓവുചാലില്‍ തള്ളാനുള്ള ശ്രമമുണ്ടായത്. ഇതറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ്കുഞ്ഞി തായലങ്ങാടിയെത്തി തടയുകയായിരുന്നു. ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോള്‍ നീക്കിയ മണ്ണാണ് വെള്ളമൊഴിച്ച് സമീപത്തെ ഓവുചാലില്‍ തള്ളാന്‍ ശ്രമമുണ്ടായത്. മണ്ണ് ഓവുചാലില്‍ തള്ളിയാല്‍ മലിനജലം ഒഴുകുന്നതിനും മഴക്കാലത്തും വലിയ ദുരിതമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് […]

കാസര്‍കോട്: ഗ്യാസ് പൈപ്പ്‌ലൈന്‍ പ്രവൃത്തിയുടെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ നീക്കിയ മണ്ണ് വെള്ളമൊഴിച്ച് നഗരത്തിലെ ഓവുചാലില്‍ തള്ളാനുള്ള ശ്രമം നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇന്നലെ രാത്രിയാണ് കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് സമീപം മണ്ണ് റോഡരികിലെ ഓവുചാലില്‍ തള്ളാനുള്ള ശ്രമമുണ്ടായത്. ഇതറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ്കുഞ്ഞി തായലങ്ങാടിയെത്തി തടയുകയായിരുന്നു. ഗ്യാസ് പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കുഴിയെടുത്തപ്പോള്‍ നീക്കിയ മണ്ണാണ് വെള്ളമൊഴിച്ച് സമീപത്തെ ഓവുചാലില്‍ തള്ളാന്‍ ശ്രമമുണ്ടായത്. മണ്ണ് ഓവുചാലില്‍ തള്ളിയാല്‍ മലിനജലം ഒഴുകുന്നതിനും മഴക്കാലത്തും വലിയ ദുരിതമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞത്. പിന്നീട് മണ്ണ് നീക്കുകയായിരുന്നു.

Related Articles
Next Story
Share it