കര്‍ണാടകയില്‍ നിന്ന് പാചകവാതകവുമായി കേരളത്തിലേക്ക് വരികയായിരുന്ന ലോറിയിലെ ഒരു സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നു; കാസര്‍കോട്-മംഗളൂരു റൂട്ടില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു

മംഗളൂരു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പാചകവാതകവുമായി വരികയായിരുന്ന ലോറിയിലെ ഒരു സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരുവിനടുത്ത തൊക്കോട്ട് എത്തിയപ്പോഴാണ് ലോറിയില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായത്. ലോറി ഡ്രൈവറുടെ മനസാന്നിധ്യം കാരണം ഒഴിവായത് വന്‍ദുരന്തം. കര്‍ണാടകയിലെ ബികാമപാടിയില്‍ നിന്ന് കേരളത്തിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ കയറ്റിക്കൊണ്ടുവരികയായിരുന്നു. തൊക്കോട്ട് ഓവര്‍ ബ്രിഡ്ജിന് സമീപം ലോറി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാതകചോര്‍ച്ച ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ഇക്കാര്യം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും എത്തി […]

മംഗളൂരു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പാചകവാതകവുമായി വരികയായിരുന്ന ലോറിയിലെ ഒരു സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മംഗളൂരുവിനടുത്ത തൊക്കോട്ട് എത്തിയപ്പോഴാണ് ലോറിയില്‍ നിന്ന് വാതക ചോര്‍ച്ച ഉണ്ടായത്. ലോറി ഡ്രൈവറുടെ മനസാന്നിധ്യം കാരണം ഒഴിവായത് വന്‍ദുരന്തം. കര്‍ണാടകയിലെ ബികാമപാടിയില്‍ നിന്ന് കേരളത്തിലേക്ക് എല്‍പിജി സിലിണ്ടറുകള്‍ കയറ്റിക്കൊണ്ടുവരികയായിരുന്നു. തൊക്കോട്ട് ഓവര്‍ ബ്രിഡ്ജിന് സമീപം ലോറി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് വാതകചോര്‍ച്ച ഡ്രൈവറുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ ഇക്കാര്യം പൊലീസിനെയും ഫയര്‍ഫോഴ്സിനെയും അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്സും എത്തി വാതകചോര്‍ച്ച തടഞ്ഞു. വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് മംഗളൂരു-കാസര്‍കോട് റൂട്ടില്‍ വാഹനഗതാഗതം ഏറെ നേരം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാതോടെ ഗതാഗതം പുനസ്ഥാപിച്ചു.

Related Articles
Next Story
Share it