ചിത്താരിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ പാചകവാതക ചോര്‍ച്ച, പരിഭ്രാന്തി

കാഞ്ഞങ്ങാട്: ചിത്താരിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ പാചക വാതക ചോര്‍ച്ച.ഇന്ന് രാവിലെ 7.30നാണ് പരിഭ്രാന്തി പരത്തിയ സംഭവമുണ്ടായത്. ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളിന് എതിര്‍വശം റോഡില്‍ നിര്‍ത്തിയിട്ട ടാങ്കറിലാണ് ചോര്‍ച്ച കണ്ടത്. ഇതേതുടര്‍ന്ന് അപകട സാധ്യത മുന്നില്‍ കണ്ട് ഗതാഗതം വഴി തിരിച്ചുവിട്ടു.വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചുവെങ്കിലും രാവിലെ 11 മണി വരെ ചോര്‍ച്ച പൂര്‍ണ്ണമായും അടക്കാനായിട്ടില്ല. മംഗളൂരുവില്‍ നിന്ന് വിദഗ്ധ സംഘം എത്തിയതിന് ശേഷം […]

കാഞ്ഞങ്ങാട്: ചിത്താരിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ പാചക വാതക ചോര്‍ച്ച.
ഇന്ന് രാവിലെ 7.30നാണ് പരിഭ്രാന്തി പരത്തിയ സംഭവമുണ്ടായത്. ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളിന് എതിര്‍വശം റോഡില്‍ നിര്‍ത്തിയിട്ട ടാങ്കറിലാണ് ചോര്‍ച്ച കണ്ടത്. ഇതേതുടര്‍ന്ന് അപകട സാധ്യത മുന്നില്‍ കണ്ട് ഗതാഗതം വഴി തിരിച്ചുവിട്ടു.
വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി. അഗ്‌നിരക്ഷാസേനയും സിവില്‍ ഡിഫന്‍സ് അംഗങ്ങളും ചേര്‍ന്ന് ചോര്‍ച്ച താല്‍ക്കാലികമായി അടച്ചുവെങ്കിലും രാവിലെ 11 മണി വരെ ചോര്‍ച്ച പൂര്‍ണ്ണമായും അടക്കാനായിട്ടില്ല. മംഗളൂരുവില്‍ നിന്ന് വിദഗ്ധ സംഘം എത്തിയതിന് ശേഷം ചോര്‍ച്ച പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊതുജനങ്ങളെ പിന്നീട് പൊലീസ് സ്ഥലത്ത് നിന്ന് നീക്കി.
ടാങ്കര്‍ മംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു.
ചോര്‍ച്ച ഉച്ച വരെയും പരിഹരിക്കാനിയില്ല. ഗതാഗത നിയന്ത്രണം കാരണം കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ പള്ളിക്കരയില്‍ നിന്ന് ഹൈവേയില്‍ എത്തിയാണ് കടന്നുപോവുന്നത്. കാഞ്ഞങ്ങാട് നിന്ന് കാസര്‍കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മഡിയന്‍ വഴിയാണ് തിരിച്ചുവിടുന്നത്. വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നത് കാരണം പള്ളിക്കരയില്‍ ഗതാഗതകുരുക്ക് രൂക്ഷമായി.

Related Articles
Next Story
Share it