ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു, വന്‍ദുരന്തം ഒഴിവായി

കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കോഴിക്കോട് നല്ലളത്ത് രാത്രി 8.30 മണിയോടെയാണ് സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ വന്ഡ ദുരന്തം ഒഴിവായി. തീ ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിലും പോലിസിലും വിവരം അറിയിച്ചത്. വീട് ഏറെക്കുറെ കത്തി നശിച്ചു. വലിയ രീതിയില്‍ തീ പടര്‍ന്നതോടെ അയല്‍വാസികളും പരിഭ്രാന്തരായി. മുന്‍കരുതലായി വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ഓഫ് ചെയ്തതും ഗുണം ചെയ്തു. കോഴിക്കോട് മീഞ്ചന്ത […]

കോഴിക്കോട്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് കത്തി നശിച്ചു. കോഴിക്കോട് നല്ലളത്ത് രാത്രി 8.30 മണിയോടെയാണ് സംഭവം. നല്ലളം കിഴുവനപ്പാടം കമലയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അതിനാല്‍ വന്ഡ ദുരന്തം ഒഴിവായി.

തീ ഉയരുന്നത് കണ്ട അയല്‍വാസികളാണ് ഫയര്‍ഫോഴ്‌സിലും പോലിസിലും വിവരം അറിയിച്ചത്. വീട് ഏറെക്കുറെ കത്തി നശിച്ചു. വലിയ രീതിയില്‍ തീ പടര്‍ന്നതോടെ അയല്‍വാസികളും പരിഭ്രാന്തരായി. മുന്‍കരുതലായി വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ നാട്ടുകാര്‍ ഓഫ് ചെയ്തതും ഗുണം ചെയ്തു.

കോഴിക്കോട് മീഞ്ചന്ത പോലീസ് തീയണയ്ക്കാനുളള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി്. സിലിണ്ടര്‍ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല.

Gas cylinder blast; House burnt

Related Articles
Next Story
Share it