കഞ്ചാവ് വലിക്കുന്നതിനെ എതിര്‍ത്ത തോട്ടമുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; നാലു പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: പറമ്പില്‍വെച്ച് കഞ്ചാവ് വലിച്ചതിനെ എതിര്‍ത്ത തോട്ടമുടമയെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെതിരെ നാല് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. മംഗളൂരു സ്വദേശിയും പാവൂര്‍ തക്കിറപ്പദവില്‍ താമസക്കാരനുമായ ഷാജി(38)യെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ സുബൈര്‍, അസ്‌കര്‍, ഫൈസല്‍, അഫ്രീദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഷാജിയുടെ പറമ്പില്‍ നാലംഗ സംഘം കഞ്ചാവ് വലിക്കുന്നത് പതിവായിരുന്നു. വ്യാഴാഴ്ച സംഘം എത്തിയപ്പോള്‍ ഷാജി എതിര്‍ത്തിരുന്നു. അതിനിടെ സംഘത്തിലെ ഒരാള്‍ അരയില്‍ സൂക്ഷിച്ച കത്തി എടുത്ത് ഷാജിയുടെ വയറ്റില്‍ കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി.

Related Articles
Next Story
Share it