പുഴയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

കുമ്പള: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മഴക്കാലം പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സി.പി.എം കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തിഗ പുഴയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് അജൈവ മാലിന്യങ്ങള്‍ സംഭരിച്ചു. പുത്തിഗ പഞ്ചായത്ത് മുഖാന്തിരം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുഴ മാലിന്യ മുക്തമാക്കുകയും ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗവും പുത്തിഗ പഞ്ചായത്ത് പ്രസിഡണ്ടുമായ ഡി. സുബ്ബണ്ണ ആള്‍വ നിര്‍വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പി. ഇബ്രാഹിം […]

കുമ്പള: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മഴക്കാലം പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി സി.പി.എം കുമ്പള ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുത്തിഗ പുഴയോരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് അജൈവ മാലിന്യങ്ങള്‍ സംഭരിച്ചു. പുത്തിഗ പഞ്ചായത്ത് മുഖാന്തിരം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുകയും ജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പുഴ മാലിന്യ മുക്തമാക്കുകയും ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ കമ്മിറ്റി അംഗവും പുത്തിഗ പഞ്ചായത്ത് പ്രസിഡണ്ടുമായ ഡി. സുബ്ബണ്ണ ആള്‍വ നിര്‍വഹിച്ചു. ഏരിയ കമ്മിറ്റി അംഗം പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. രഘുദേവന്‍ മാഷ്, ഏരിയ സെക്രട്ടറി സി.എ സുബൈര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ഡി.എന്‍ രാധാകൃഷ്ണന്‍, ശോഭ, ജയന്തി, ശങ്കര്‍ റായ് മാസ്റ്റര്‍, ബഷീര്‍, ശിവപ്പ റായ്, പഞ്ചായത്ത് അംഗങ്ങളായ, പ്രേമ, എസ് റായ്, പാലക്ഷ റായ്, വിട്ടല്‍, റായ്, സന്തോഷ് കുമാര്‍, റസാഖ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ കുമ്പള ഏരിയയിലെ മുഴുവന്‍, ലോക്കല്‍ കമ്മിറ്റി, ബ്രാഞ്ച് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ പൊതു സ്ഥലങ്ങളും മാലിന്യ മുക്തമാക്കുമെന്ന് ഏരിയ സെക്രട്ടറി സുബൈര്‍ അറിയിച്ചു.

Related Articles
Next Story
Share it