മാലിന്യം കൂട്ടിയിട്ട് കത്തിച്ചു; സമീപത്തെ തണല്‍മരം കത്തി നശിച്ചു
മുള്ളേരിയ: മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന് സമീപത്തെ തണല്‍മരം കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ ബോവിക്കാനം ടൗണില്‍ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയ്ക്കരികിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള തണല്‍ മരമാണ് കത്തിനശിച്ചത്. റോഡരികിലെ മരചുവട്ടില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുട്ടിയിട്ട് കത്തിച്ചത്തിനെ തുടര്‍ന്ന് മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങളിലേക്ക് തീപടരുകയും പിന്നീട് മരം മുഴുവനായും കത്തി നശിക്കുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്. പൂര്‍ണമായും കത്തിനശിച്ച മരം ഇപ്പോള്‍ […]

മുള്ളേരിയ: മാലിന്യം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് തീ ആളിപ്പടര്‍ന്ന് സമീപത്തെ തണല്‍മരം കത്തി നശിച്ചു. ഇന്നലെ വൈകിട്ട് ഏഴരയോടെ ബോവിക്കാനം ടൗണില്‍ ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയ്ക്കരികിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള തണല്‍ മരമാണ് കത്തിനശിച്ചത്. റോഡരികിലെ മരചുവട്ടില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കുട്ടിയിട്ട് കത്തിച്ചത്തിനെ തുടര്‍ന്ന് മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങളിലേക്ക് തീപടരുകയും പിന്നീട് മരം മുഴുവനായും കത്തി നശിക്കുകയുമായിരുന്നു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കാസര്‍കോട് നിന്നും അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്. പൂര്‍ണമായും കത്തിനശിച്ച മരം ഇപ്പോള്‍ ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണുള്ളത്. 10 വര്‍ഷം മുമ്പ് മരം വെട്ടി നശിപ്പിക്കുന്നതിനെതിരെ പുഞ്ചിരി ക്ലബ്ബ് നല്‍കിയ ഹരജിയില്‍ ഹൈകോടതിയില്‍ നിന്നും സ്റ്റേ നിലവിലുള്ള മരമാണ് കത്തി നശിച്ചത്. ഏതാനും ദിവസം മുമ്പ് ബോവിക്കാനം ടൗണില്‍ തന്നെ മറ്റൊരു മരത്തിന്റെ ചുവട്ടിലും മാലിന്യങ്ങള്‍ തള്ളി തീ കത്തിച്ച് മരം നശിപ്പിക്കാനുള്ള ശ്രമം നടന്നിരുന്നതായി പറയുന്നു. സംഭവം ശ്രദ്ധയിപ്പെട്ട സമീപത്തെ വ്യാപരികളാണ് ഉടന്‍ തന്നെ തീ അണച്ചത്.