കയര്‍ക്കട്ടയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തി നശിച്ചു; തീവെപ്പെന്ന് സംശയം

പൈവളിഗെ: മഞ്ചേശ്വരം പഞ്ചായത്തിന് കീഴില്‍ പൈവളിഗെ കയര്‍ക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തി നശിച്ചു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം പ്ലാന്റിന് തീവെച്ചതെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ തീപടര്‍ന്ന് പിടിക്കുന്നതിനിടെ മുറിയില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കുറ്റികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. ഉപ്പളയില്‍ നിന്നും കാസര്‍കോട്ട് നിന്നും നാല് […]

പൈവളിഗെ: മഞ്ചേശ്വരം പഞ്ചായത്തിന് കീഴില്‍ പൈവളിഗെ കയര്‍ക്കട്ടയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് കത്തി നശിച്ചു. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അതേസമയം പ്ലാന്റിന് തീവെച്ചതെന്നാണ് സംശയിക്കുന്നത്. ശനിയാഴ്ച്ച രാത്രി 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തെ മുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ തീപടര്‍ന്ന് പിടിക്കുന്നതിനിടെ മുറിയില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കുറ്റികള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. ഉപ്പളയില്‍ നിന്നും കാസര്‍കോട്ട് നിന്നും നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് ഞായറാഴ്ച ഉച്ചയോടെ തീ പൂര്‍ണമായും അണച്ചത്. പ്ലാന്റിനകത്ത് കുന്ന് കൂടിയിരുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് കൊണ്ടു പോകാന്‍ തിരുവോണം എന്ന കമ്പനിക്ക് കരാര്‍ നല്‍കിയിരുന്നു. ഇവരുടെ പ്രവൃത്തി നടക്കുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്. ഏതോ സാമൂഹ്യ ദ്രോഹികള്‍ തീ വെച്ചതെന്നാണ് സംശയിക്കുന്നത്. 25 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി കാട്ടി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it