കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ മാലിന്യക്കൂമ്പാരം

കാഞ്ഞങ്ങാട്: ബസ് സ്റ്റാന്റിലെത്തുന്ന വരെ സ്വീകരിക്കുന്നത് മാലിന്യക്കൂമ്പാരം. ഉറവിട മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടികള്‍ ശക്തമാകുമ്പോഴുമാണ് നഗരത്തില്‍ മാലിന്യം നിറയുന്നത്. സ്റ്റാന്റിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന ഭാഗത്താണ് മാലിന്യ വീപ്പ കിടക്കുന്നത്.ബസുകള്‍ അകത്ത് പ്രവേശിക്കുമ്പോള്‍ സ്റ്റാന്റ് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റില്‍ തട്ടാതിരിക്കാന്‍ അടയാളമായി വെച്ച ഇരുമ്പ് വീപ്പയിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പ്ലാസ്റ്റിക് കൂടിലുള്ള ഭക്ഷണാവശിഷ്ടങ്ങളും ഇതില്‍ തള്ളുന്നുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തില്‍ പ്രഭാത സവാരിക്കിടെ മന്ത്രി എം.ബി രാജേഷ് റോഡരികില്‍ മാലിന്യം കൂട്ടിയിട്ടത് […]

കാഞ്ഞങ്ങാട്: ബസ് സ്റ്റാന്റിലെത്തുന്ന വരെ സ്വീകരിക്കുന്നത് മാലിന്യക്കൂമ്പാരം. ഉറവിട മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നടപടികള്‍ ശക്തമാകുമ്പോഴുമാണ് നഗരത്തില്‍ മാലിന്യം നിറയുന്നത്. സ്റ്റാന്റിലേക്ക് ബസുകള്‍ പ്രവേശിക്കുന്ന ഭാഗത്താണ് മാലിന്യ വീപ്പ കിടക്കുന്നത്.
ബസുകള്‍ അകത്ത് പ്രവേശിക്കുമ്പോള്‍ സ്റ്റാന്റ് കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തെ കോണ്‍ക്രീറ്റില്‍ തട്ടാതിരിക്കാന്‍ അടയാളമായി വെച്ച ഇരുമ്പ് വീപ്പയിലാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പ്ലാസ്റ്റിക് കൂടിലുള്ള ഭക്ഷണാവശിഷ്ടങ്ങളും ഇതില്‍ തള്ളുന്നുണ്ട്. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തില്‍ പ്രഭാത സവാരിക്കിടെ മന്ത്രി എം.ബി രാജേഷ് റോഡരികില്‍ മാലിന്യം കൂട്ടിയിട്ടത് കണ്ട് നടപടി സ്വീകരിച്ചിരുന്നു.
കാഞ്ഞങ്ങാട് നഗരത്തിലും ഇതിനെതിരെ അധികൃതരുടെ ശ്രദ്ധ പതിയണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകട സൂചന നല്‍കുന്നതിന് ഇരുമ്പ് വീപ്പയ്ക്ക് പകരം ട്രാഫിക്ക് പൊലീസ് ഉപയോഗിക്കുന്ന സുരക്ഷാ കോണുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it