പുത്തിഗെയിലെ മാലിന്യം: ശ്രദ്ധ തിരിക്കാന്‍ മന്ത്രിയുടെ പരിപാടി തൊട്ടടുത്ത പഞ്ചായത്തിലേക്ക് മാറ്റിയതില്‍ വിവാദം

സീതാംഗോളി: കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തേടുനുബന്ധിച്ച് ജില്ലയിലെ പന്ത്രണ്ടോളം കന്നഡ മേഖലയിലെ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി 'കന്നഡ കുടുംബശ്രീ' പദ്ധതിയുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ പരിപാടിയുടെ ഉദ്ഘാടനം പുത്തിഗെ പഞ്ചായത്തിലാണ് നേരത്തെ നിശ്ചചയിച്ചിരുന്നത്. എന്നാല്‍ സീതാംഗോളി ടൗണിലടക്കം പ്രധാനപ്പെട്ട പല സ്ഥലങ്ങളിലും കുന്നുകൂടിയ മാലിന്യക്കൂമ്പാരം മന്ത്രിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ വേണ്ടി തൊട്ടടുത്ത യു.ഡി.എഫ് ഭരിക്കുന്ന ബദിയടുക്ക പഞ്ചായത്തിലേക്ക് മാറ്റിയതായി ആക്ഷേപം.നേരെത്തെ സീതാംഗോളി ടൗണിലുള്ള ഓഡിറ്റോറിയം പരിപാടിക്കായി പഞ്ചായത്ത് ഭരണസമിതി ബുക്ക് ചെയ്യുകയും പരിപാടിക്ക് മുന്നോടിയായി […]

സീതാംഗോളി: കുടുംബശ്രീയുടെ 25-ാം വാര്‍ഷികത്തേടുനുബന്ധിച്ച് ജില്ലയിലെ പന്ത്രണ്ടോളം കന്നഡ മേഖലയിലെ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി 'കന്നഡ കുടുംബശ്രീ' പദ്ധതിയുടെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ പരിപാടിയുടെ ഉദ്ഘാടനം പുത്തിഗെ പഞ്ചായത്തിലാണ് നേരത്തെ നിശ്ചചയിച്ചിരുന്നത്. എന്നാല്‍ സീതാംഗോളി ടൗണിലടക്കം പ്രധാനപ്പെട്ട പല സ്ഥലങ്ങളിലും കുന്നുകൂടിയ മാലിന്യക്കൂമ്പാരം മന്ത്രിയുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ വേണ്ടി തൊട്ടടുത്ത യു.ഡി.എഫ് ഭരിക്കുന്ന ബദിയടുക്ക പഞ്ചായത്തിലേക്ക് മാറ്റിയതായി ആക്ഷേപം.
നേരെത്തെ സീതാംഗോളി ടൗണിലുള്ള ഓഡിറ്റോറിയം പരിപാടിക്കായി പഞ്ചായത്ത് ഭരണസമിതി ബുക്ക് ചെയ്യുകയും പരിപാടിക്ക് മുന്നോടിയായി നേരത്തെ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ജെ.സി.ബി. ഉപയോഗിച്ച് മാലിന്യം മണ്ണിട്ട് പലയിടത്തും മൂടിയിരുന്നുവത്രെ. ഇവിടങ്ങളില്‍ രൂക്ഷമായ ഗന്ധം മൂലം നാട്ടുകാരുടെ എതിര്‍പ്പുമുയര്‍ന്നതിനെ തുടര്‍ന്ന് സീതാംഗോളി ടൗണിലേതടക്കം മാലിന്യം പൂര്‍ണ്ണമായും നീക്കാനായിട്ടില്ല.
ഇതോടെ സീതാംഗോളി ടൗണിലെത്തുന്നതിന് മുന്‍പ് കിന്‍ഫ്രക്കടുത്തുള്ള ബദിയടുക്ക പഞ്ചായത്ത് പരിധിയിലെ മറ്റൊരു ഓഡിറ്റോറിയത്തിലേക്ക് പരിപാടി മാറ്റുകയായിരുന്നു. ഇവിടെ നടന്ന ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മംഗല്‍പാടിയിലേയും കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെയുമടക്കമുള്ള മറ്റു തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ മാലിന്യകാര്യത്തില്‍ വിമര്‍ശിച്ചപ്പോള്‍ പരിപാടി സംഘടിപ്പിച്ച പുത്തിഗെ പഞ്ചായത്ത് ഭരണ സമിതി നല്ല പിള്ള ചമഞ്ഞതായി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഇ.കെ. മുഹമ്മദ് കുഞ്ഞി ആരോപിച്ചു. പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ മഴക്കാലത്തിന് മുന്‍പ് നീക്കിയില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it