പൊയ്യക്കണ്ടം വളവിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു

ബദിയടുക്ക: ബദിയടുക്ക-ചെര്‍ക്കള പാതയില്‍ ദിനംപ്രതി മാലിന്യ നിക്ഷേപം കൂടിക്കൂടി വരുന്ന ബീജന്തടുക്ക-പൊയ്യക്കണ്ടം വളവിലെ തടസങ്ങള്‍ വെട്ടി, മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഓക്‌സിജന്‍ ബദിയടുക്ക കൂട്ടായ്മ. ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ വ്യാപകമായി മാലിന്യങ്ങള്‍ ചാക്കിലും മറ്റുമായി റോഡിലും ഇരുവശങ്ങളിലുമായി അജ്ഞാതര്‍ കൊണ്ടിടുന്നത് പതിവാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് ഓക്‌സിജന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 'മുമ്പേ പറക്കുന്ന പക്ഷികള്‍' എന്ന വാട്‌സ്ആപ് കൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശുചീകരണ പരിപാടി ബദിയടുക്ക സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം […]

ബദിയടുക്ക: ബദിയടുക്ക-ചെര്‍ക്കള പാതയില്‍ ദിനംപ്രതി മാലിന്യ നിക്ഷേപം കൂടിക്കൂടി വരുന്ന ബീജന്തടുക്ക-പൊയ്യക്കണ്ടം വളവിലെ തടസങ്ങള്‍ വെട്ടി, മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഓക്‌സിജന്‍ ബദിയടുക്ക കൂട്ടായ്മ. ഈ പ്രദേശത്ത് രാത്രി കാലങ്ങളില്‍ വ്യാപകമായി മാലിന്യങ്ങള്‍ ചാക്കിലും മറ്റുമായി റോഡിലും ഇരുവശങ്ങളിലുമായി അജ്ഞാതര്‍ കൊണ്ടിടുന്നത് പതിവാണ്. ഇതിന് ശാശ്വത പരിഹാരം വേണമെന്ന് ഓക്‌സിജന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 'മുമ്പേ പറക്കുന്ന പക്ഷികള്‍' എന്ന വാട്‌സ്ആപ് കൂട്ടായ്മയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശുചീകരണ പരിപാടി ബദിയടുക്ക സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ പ്രസിഡണ്ട് ഷഹാദുദീന്‍ മാസ്റ്റര്‍, ചന്ദ്രന്‍ പൊയ്യക്കണ്ടം, ബിജു എബ്രഹാം, ജോസ് പണിക്കര്‍, ഫൈസല്‍ കാടമന, ഹമീദ് കെട്ഞ്ചി, മണി ഗോള്‍ഡന്‍ ബേക്കറി, സനല്‍, ആന്റണി, സാബിത് ബദിയടുക്ക, ഖാലിദ് ബീജന്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it