പഞ്ചായത്തംഗത്തിന്റെ ഫ്‌ളാറ്റിലെ മാലിന്യം വീടിന് സമീപം തള്ളി; പ്രതിഷേധമുയര്‍ന്നതോടെ കുഴിയെടുത്ത് മൂടി
കുമ്പള: പഞ്ചായത്തംഗത്തിന്റെ ഫ്‌ളാറ്റിലെ മാലിന്യങ്ങള്‍ വീടിന് സമീപം തള്ളി. വീട്ടുടമ പ്രതിഷേധമുയര്‍ത്തിയതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ കുഴിയെടുത്ത് മൂടുകയും ചെയ്തു.മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ ഉപ്പളയിലെ ഫ്‌ളാറ്റില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇന്നലെ രാത്രി 10 മണിയോടെ മണ്ണംകുഴി ഗ്രൗണ്ടിനടുത്തുള്ള വീടിന് സമീപം തള്ളിയത്. ഇതുകണ്ട വീട്ടുടമ മാലിന്യം തള്ളിയവരെ തടയുകയും ആരാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ആരായുകയും ചെയ്തു. വാര്‍ഡ് മെമ്പറാണ് മാലിന്യം തള്ളാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി. ഇതോടെ വീട്ടുടമ വാര്‍ഡ് മെമ്പറെ ഫോണില്‍ […]

കുമ്പള: പഞ്ചായത്തംഗത്തിന്റെ ഫ്‌ളാറ്റിലെ മാലിന്യങ്ങള്‍ വീടിന് സമീപം തള്ളി. വീട്ടുടമ പ്രതിഷേധമുയര്‍ത്തിയതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ കുഴിയെടുത്ത് മൂടുകയും ചെയ്തു.
മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ ഉപ്പളയിലെ ഫ്‌ളാറ്റില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇന്നലെ രാത്രി 10 മണിയോടെ മണ്ണംകുഴി ഗ്രൗണ്ടിനടുത്തുള്ള വീടിന് സമീപം തള്ളിയത്. ഇതുകണ്ട വീട്ടുടമ മാലിന്യം തള്ളിയവരെ തടയുകയും ആരാണ് ഇതിന് നിര്‍ദ്ദേശം നല്‍കിയതെന്ന് ആരായുകയും ചെയ്തു. വാര്‍ഡ് മെമ്പറാണ് മാലിന്യം തള്ളാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഇവര്‍ വെളിപ്പെടുത്തി. ഇതോടെ വീട്ടുടമ വാര്‍ഡ് മെമ്പറെ ഫോണില്‍ വിളിച്ച് പ്രതിഷേധമറിയിക്കുകയും മാലിന്യങ്ങള്‍ തന്റെ വീടിന് സമീപത്ത് നിന്ന് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ രാത്രി 11.30 മണിയോടെ ജെ.സി.ബിയുമായി മണ്ണംകുഴിയിലെത്തുകയും ഗ്രൗണ്ടിന് സമീപത്ത് കുഴിയുണ്ടാക്കി മാലിന്യങ്ങള്‍ അതിലിട്ട് മൂടുകയും ചെയ്തു. തുടര്‍ന്ന് മെമ്പറും കൂട്ടാളികളും തിരിച്ചുപോയി. എന്നാല്‍ മറ്റൊരാളുടെ വീടിന് സമീപത്ത് മാലിന്യങ്ങള്‍ കൊണ്ടിടാന്‍ വാര്‍ഡ് മെമ്പര്‍ തന്നെ മുന്നിട്ടിറങ്ങിയത് പഞ്ചായത്തില്‍ കടുത്ത പ്രതിഷേധത്തിനും മുറുമുറുപ്പിനും ഇടവരുത്തിയിരിക്കുകയാണ്. ഉപ്പളയിലും പരിസരങ്ങളിലും പൊതുവെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നുണ്ട്. ഇതിനിടയിലാണ് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മുന്‍കൈ എടുക്കേണ്ട വാര്‍ഡ് മെമ്പറുടെ ഭാഗത്ത് നിന്ന് തന്നെ മാലിന്യം നിറയ്ക്കുന്ന പ്രവൃത്തിയുണ്ടായതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. വാര്‍ഡ് മെമ്പറും വീട്ടുടമയും ഒരേ പാര്‍ട്ടിക്കാരാണ്. അതുകൊണ്ടു തന്നെ ഈ പ്രശ്‌നം പാര്‍ട്ടിയിലും പുകയുന്നുണ്ട്.