മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കണം-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കാസര്‍കോട്: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഡി.പി.സി ഹാളില്‍ ചേര്‍ന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പയിന്‍ സംസ്ഥാനത്ത് മുഴുവനായി നടന്നുവരികയാണ്. ജില്ലയില്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് മന്ത്രി പറഞ്ഞു. വ്യക്തിശുചിത്യത്തിലും ഗൃഹ ശുചിത്വത്തിലും ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും പരിസര ശുചിത്വത്തിലുള്ള പിന്നോക്കമാണ് […]
കാസര്‍കോട്: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഡി.പി.സി ഹാളില്‍ ചേര്‍ന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പയിന്‍ സംസ്ഥാനത്ത് മുഴുവനായി നടന്നുവരികയാണ്. ജില്ലയില്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് മന്ത്രി പറഞ്ഞു. വ്യക്തിശുചിത്യത്തിലും ഗൃഹ ശുചിത്വത്തിലും ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും പരിസര ശുചിത്വത്തിലുള്ള പിന്നോക്കമാണ് […]

കാസര്‍കോട്: മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍ ബഹുജന പങ്കാളിത്തത്തോടെ യാഥാര്‍ത്ഥ്യമാക്കണമെന്ന് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഡി.പി.സി ഹാളില്‍ ചേര്‍ന്ന മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പയിന്‍ സംസ്ഥാനത്ത് മുഴുവനായി നടന്നുവരികയാണ്. ജില്ലയില്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്താനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തണമെന്ന് മന്ത്രി പറഞ്ഞു. വ്യക്തിശുചിത്യത്തിലും ഗൃഹ ശുചിത്വത്തിലും ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും പരിസര ശുചിത്വത്തിലുള്ള പിന്നോക്കമാണ് നമുക്ക് മാറ്റിയെടുക്കേണ്ടത്. നാട്ടിലെമ്പാടും മാലിന്യങ്ങള്‍ കൂടിവരികയും ജല സ്രോതസുകള്‍ ഉള്‍പ്പെടെ മലിനപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും അത് മാറേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ജില്ലയില്‍ നടന്നു വരുന്ന ക്യാമ്പയിന്‍ ഊര്‍ജിതപ്പെടുത്തുന്നതിനും 2016 ലെ ഖരമാലിന്യ ചട്ടം സമയബന്ധിതമായി നടപ്പിലാക്കുന്നതിനും ജില്ലാതല സംഘാടക സമിതി രൂപീകരിച്ചു. യോഗം തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തോടെ മാലിന്യമുക്ത നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിന് എല്ലാവരും അണിനിരക്കണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, അസി.കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ് സംസാരിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്. മായ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനവും വാര്‍ഷിക പദ്ധതിയും എന്ന വിഷയത്തിലും നവകേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍ മാലിന്യ സംസ്‌കരണം ജില്ലയിലെ നിലവിലെ സ്ഥിതി എന്ന വിഷയത്തിലും സംസാരിച്ചു. തദ്ദേശ സ്വയംഭരണവകുപ്പ് ജോ.ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു സ്വാഗതവും ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി നന്ദിയും പറഞ്ഞു.
ജൂണ്‍ അഞ്ചോടുകൂടി 75 ശതമാനം തദ്ദേശ സ്ഥാപനങ്ങളും വലിച്ചെറിയല്‍ മുക്ത പഞ്ചായത്തുകളാകും. മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളും നഗരസഭകളും മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നുവരികയാണ്. മാലിന്യ മുക്തമായി പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളില്‍ അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. കാലങ്ങളായി മാലിന്യകൂമ്പാരമായി നില്‍ക്കുന്ന ഇടങ്ങളെ പൂന്തോട്ടങ്ങളാക്കി സൂക്ഷിക്കുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. എന്‍.ആര്‍.ഇ.ജി.എസും സ്റ്റുഡന്റ്് എസ്.പി.എസും ഇവയുടെ പരിപാലനം ഏറ്റെടുക്കും. ഹരിത കര്‍മ്മസേന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഗാര്‍ഹിക, വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യ നിര്‍മ്മാര്‍ജ്ജനം വേഗത്തിലാക്കും. ടേക്ക് എ ബ്രേക്ക് വഴിയിട വിശ്രമ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തും. ഇറച്ചി മാലിന്യ സംസ്‌ക്കരണത്തിന് ജില്ലാതലത്തില്‍ ഒരു പദ്ധതി നടപ്പിലാക്കും. സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് സംവിധാനവും സി.സി ടിവി സൗകര്യവും ഉപയോഗപ്പെടുത്തും. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പുഴകളും നീര്‍ചാലുകളും ശുചീകരിക്കും. ബഹുജന പങ്കാളിത്തത്തോടുകൂടി രാവും പകലും നീളുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്നു വരുന്നത്. ഖര മാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടങ്ങളില്‍ തന്നെ സംസ്‌ക്കരിക്കേണ്ട ആവശ്യകത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള മാലിന്യകൂമ്പാരങ്ങളും മാലിന്യങ്ങള്‍ സ്ഥിരം നിക്ഷേപിക്കുന്ന ഇടങ്ങളും നിലവില്‍ ശുചീകരിച്ചു വരികയാണ്. മാലിന്യ പ്രശ്‌നം രൂക്ഷമായിരുന്ന മംഗല്‍പാടി പഞ്ചായത്ത് കൂടുതല്‍ ശക്തമായ മാലിന്യ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിലാണ്. ഓഫീസുകളില്‍ ജൂണ്‍ മാസം മുതല്‍ ഗൈഡിങ് സംഘം സന്ദര്‍ശിച്ച് എ.ബി.സി.ഡി സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കും. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നേതന്നെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും ശുചിമുറികള്‍ ശുചീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.