മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് ജില്ലയില്‍ വിപുലമായ തുടക്കം

കാസര്‍കോട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചു. ഗാന്ധിജയന്തി ദിനമായ ഇന്ന് മുതല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി സംസ്ഥാനത്തുടനീളം ശുചിത്വ ക്യാമ്പയിന്‍ നടക്കുക.ഇന്ന് ജില്ലാതലത്തിലും ബ്ലോക്ക് പഞ്ചായത്ത്തലത്തിലും നഗരസഭ ഗ്രാമപഞ്ചായത്ത് തലത്തിലും 777 വാര്‍ഡുകളിലും ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തോടെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.ക്ലീന്‍സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ മാലിന്യ സംസ്‌കരണ […]

കാസര്‍കോട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് തുടക്കം കുറിച്ചു. ഗാന്ധിജയന്തി ദിനമായ ഇന്ന് മുതല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ് മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി സംസ്ഥാനത്തുടനീളം ശുചിത്വ ക്യാമ്പയിന്‍ നടക്കുക.
ഇന്ന് ജില്ലാതലത്തിലും ബ്ലോക്ക് പഞ്ചായത്ത്തലത്തിലും നഗരസഭ ഗ്രാമപഞ്ചായത്ത് തലത്തിലും 777 വാര്‍ഡുകളിലും ബന്ധപ്പെട്ട ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വിപുലമായ ജനപങ്കാളിത്തോടെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ക്ലീന്‍സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനിലെ മാലിന്യ സംസ്‌കരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്റെയും ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖരന്റെയും നേതൃത്വത്തില്‍ ജീവനക്കാരുടെ പങ്കാളിത്തത്തോടെ ആരംഭിച്ചു. 64 ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ ഹരിതവിദ്യാലയങ്ങളാക്കി കൊണ്ടുള്ള ജില്ലാതല പ്രഖ്യാപനം ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു.

Related Articles
Next Story
Share it