തളങ്കര പടിഞ്ഞാര്‍-പള്ളം നിര്‍ദ്ദിഷ്ട തീരദേശ റോഡിലെ പുഴയോരത്ത് മാലിന്യക്കൂമ്പാരം

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ -പള്ളം പ്രദേശങ്ങളെ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റോഡരികില്‍ പുഴയിലും കണ്ടല്‍കാടുകള്‍ക്കിടയിലും മാലിന്യങ്ങള്‍ നിറഞ്ഞു. പല സ്ഥലങ്ങളിലായി പ്ലാസ്റ്റിക്ക്, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയാണ് കൂമ്പാരമായി കിടക്കുന്നത്. ആളുകള്‍ സഞ്ചരിക്കുന്നത് കുറവായ സ്ഥലങ്ങളിലെല്ലാം ഇത്തരം മാലിന്യങ്ങള്‍ കാണാം. വാഹനങ്ങളിലെത്തിയാണ് മാലിന്യങ്ങള്‍ റോഡരികിലെ പുഴയ്ക്ക് സമീപത്തെ കണ്ടല്‍കാടുകള്‍ക്കരികില്‍ തള്ളുന്നതെന്നാണ് വിവരം. കണ്ടല്‍കാടുകളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് കാരണം പുഴയിലെ നീരൊഴുക്കിന് തടസം നേരിടുന്നുവെന്നാണ് പരാതി. മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. അപൂര്‍വ്വ മത്സ്യങ്ങളടക്കമുള്ള ജലജീവികള്‍ […]

കാസര്‍കോട്: തളങ്കര പടിഞ്ഞാര്‍ -പള്ളം പ്രദേശങ്ങളെ തീരദേശ റോഡുമായി ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട റോഡരികില്‍ പുഴയിലും കണ്ടല്‍കാടുകള്‍ക്കിടയിലും മാലിന്യങ്ങള്‍ നിറഞ്ഞു. പല സ്ഥലങ്ങളിലായി പ്ലാസ്റ്റിക്ക്, ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവയാണ് കൂമ്പാരമായി കിടക്കുന്നത്. ആളുകള്‍ സഞ്ചരിക്കുന്നത് കുറവായ സ്ഥലങ്ങളിലെല്ലാം ഇത്തരം മാലിന്യങ്ങള്‍ കാണാം. വാഹനങ്ങളിലെത്തിയാണ് മാലിന്യങ്ങള്‍ റോഡരികിലെ പുഴയ്ക്ക് സമീപത്തെ കണ്ടല്‍കാടുകള്‍ക്കരികില്‍ തള്ളുന്നതെന്നാണ് വിവരം. കണ്ടല്‍കാടുകളില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് കാരണം പുഴയിലെ നീരൊഴുക്കിന് തടസം നേരിടുന്നുവെന്നാണ് പരാതി. മാലിന്യങ്ങളില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. അപൂര്‍വ്വ മത്സ്യങ്ങളടക്കമുള്ള ജലജീവികള്‍ ഇത് കാരണം ചത്തൊടുങ്ങുന്നതായും പരിസരവാസികള്‍ പറയുന്നു. തളങ്കര പടിഞ്ഞാര്‍ തീരം മുതല്‍ പള്ളം റോഡ് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിലൊക്കെ ഈ സ്ഥിതിയുണ്ട്. പരിസരത്ത് താമസിക്കുന്ന ചില മത്സ്യ ത്തൊഴിലാളികള്‍ ജീവിത മാര്‍ഗം തേടി തോണിയില്‍ ഈ ഭാഗത്ത് പുഴ മത്സ്യങ്ങള്‍ പിടിക്കാന്‍ ഇറങ്ങാറുണ്ട്. എന്നാല്‍ പുഴയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത് ഇവര്‍ക്കും വലിയ ദുരിതമുണ്ടാക്കുന്നു. ഇതുസംബന്ധിച്ച് അധികൃതരുടെ ശ്രദ്ധ പതിയുന്നില്ല.

Related Articles
Next Story
Share it