മധൂര്‍ പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങള്‍ മഴകൊള്ളുന്നു

കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മഴകൊണ്ട് നശിക്കുന്നു. ഉളിയത്തടുക്കയിലെ മധൂര്‍ പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിലും പുറത്തുമായാണ് ചാക്കുകെട്ടുകളിലാക്കിയ മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോമ്പൗണ്ടിനകത്തായി നിരവധി ചാക്ക് മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യത ഏറെയാണ്. മാസങ്ങളായി നീക്കാതെ കിടക്കുന്ന മാലിന്യങ്ങള്‍ക്കടിയില്‍ വിഷപ്പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കള്‍ താവളമാക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനടുത്തായി അംഗന്‍വാടി അടക്കം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. […]

കാസര്‍കോട്: മധൂര്‍ പഞ്ചായത്തില്‍ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മഴകൊണ്ട് നശിക്കുന്നു. ഉളിയത്തടുക്കയിലെ മധൂര്‍ പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിലും പുറത്തുമായാണ് ചാക്കുകെട്ടുകളിലാക്കിയ മാലിന്യങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുകയാണ്. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ കോമ്പൗണ്ടിനകത്തായി നിരവധി ചാക്ക് മാലിന്യങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവിടെ മഴവെള്ളം കെട്ടിക്കിടക്കാന്‍ സാധ്യത ഏറെയാണ്. മാസങ്ങളായി നീക്കാതെ കിടക്കുന്ന മാലിന്യങ്ങള്‍ക്കടിയില്‍ വിഷപ്പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കള്‍ താവളമാക്കിയതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനടുത്തായി അംഗന്‍വാടി അടക്കം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നതും ഇഴജന്തുക്കള്‍ ഇവിടെ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുള്ളതിനാലും കുട്ടികളുടെ രക്ഷിതാക്കള്‍ ഭീതിയിലാണ്.
പ്രതിമാസം വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് ഹരിത കര്‍മ്മസേന ശേഖരിക്കുന്നത്. വീടുകളില്‍ നിന്ന് 50 രൂപയും കടകളില്‍ നിന്ന് 100 രൂപയും കൃത്യമായി വാങ്ങുന്നുണ്ട്. പാല്‍ പാക്കറ്റുകള്‍ ഉണക്കിയാണ് വീട്ടുകാര്‍ ഹരിതകര്‍മ്മസേനക്ക് കൈമാറുന്നത്. എന്നാല്‍ ഇങ്ങനെയുള്ള പ്ലാസ്റ്റിക് കവറുകള്‍ ശേഖരിച്ച് മഴയത്ത് വെക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്. നേരത്തെ കരാറടിസ്ഥാനത്തിലായിരുന്നു പഞ്ചായത്തുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ കമ്പനിക്ക് നല്‍കിയിരുന്നത്. നേരത്തെ മാലിന്യങ്ങള്‍ ഏറ്റെടുത്തിരുന്ന കമ്പനിമാറി നിലവില്‍ മറ്റൊരു കമ്പനിയാണ് മാലിന്യങ്ങള്‍ ഏറ്റെടുക്കുന്നത്. ഇവര്‍ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ വൈകുന്നുവെന്നാണ് പരാതി. മറ്റുചില പഞ്ചായത്തുകളിലും ഈ രീതിയില്‍ മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്.

Related Articles
Next Story
Share it