മംഗളൂരുവില്‍ ബി.ജെ.പിയുടെ പഞ്ചായത്തംഗം ജീവനൊടുക്കി
മംഗളൂരു: മംഗളൂരുവില്‍ ബി.ജെ.പിയുടെ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. മംഗളൂരു ഗഞ്ചിമഠം ഗ്രാമപഞ്ചായത്ത് അംഗം സന്ദീപ് ഷെട്ടി മൊഗറു(35)വിനെയാണ് ബുധനാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഗഞ്ചിമഠത്തിലെ മൊഗരു വാര്‍ഡ് മെമ്പറായ സന്ദീപ് ഷെട്ടി ബിജെപി സ്ഥാനാര്‍ഥിയായാണ് മല്‍സരിച്ചിരുന്നത്. നീര്‍മാര്‍ഗയിലെ കടീലേശ്വരി സേവാ സിന്ധു ഓഫീസിലെ ഫാനിലാണ് സന്ദീപ് ഷെട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സന്ദീപിനെ കാണാനില്ലായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയതോടെയാണ് വൈകിട്ട് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ സന്ദീപ് ഇന്‍ഷുറന്‍സ് ഏജന്റായും […]

മംഗളൂരു: മംഗളൂരുവില്‍ ബി.ജെ.പിയുടെ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. മംഗളൂരു ഗഞ്ചിമഠം ഗ്രാമപഞ്ചായത്ത് അംഗം സന്ദീപ് ഷെട്ടി മൊഗറു(35)വിനെയാണ് ബുധനാഴ്ച വൈകിട്ട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗഞ്ചിമഠത്തിലെ മൊഗരു വാര്‍ഡ് മെമ്പറായ സന്ദീപ് ഷെട്ടി ബിജെപി സ്ഥാനാര്‍ഥിയായാണ് മല്‍സരിച്ചിരുന്നത്. നീര്‍മാര്‍ഗയിലെ കടീലേശ്വരി സേവാ സിന്ധു ഓഫീസിലെ ഫാനിലാണ് സന്ദീപ് ഷെട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സന്ദീപിനെ കാണാനില്ലായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയതോടെയാണ് വൈകിട്ട് ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ സന്ദീപ് ഇന്‍ഷുറന്‍സ് ഏജന്റായും ജോലി ചെയ്തു വരികയായിരുന്നു. ബിസിനസ് സംബന്ധമായ പ്രശ്നങ്ങളാണ് സന്ദീപിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പറയപ്പെടുന്നത്. സന്ദീപിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. അന്വേഷണം നടന്നുവരികയാണ്.