മണിപ്പാലിലെ അപ്പാര്‍ട്ടുമെന്റില്‍ നിന്ന് കഞ്ചാവ് പിടികൂടി, വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍; കഞ്ചാവ് എത്തിച്ചത് ഉപ്പളയില്‍ നിന്നെന്ന് കര്‍ണാടക പൊലീസ്

ഉഡുപ്പി: മണിപ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൈ പോയിന്റ് ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥി അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലാം വര്‍ഷ എംഐടി വിദ്യാര്‍ത്ഥി ശശാങ്ക് (25), കാര്‍ക്കള സ്വദേശി ആദില്‍ (36), കാര്‍ക്കളയിലെ നൗഷാദ് (27) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ആദില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിരിയടുക്ക-കാര്‍ക്കള റോഡില്‍നിന്നാണ് നൗഷാദിനെ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.100 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ആദിലും നൗഷാദും […]

ഉഡുപ്പി: മണിപ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൈ പോയിന്റ് ഹൈറ്റ്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടി. വിദ്യാര്‍ഥി അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലാം വര്‍ഷ എംഐടി വിദ്യാര്‍ത്ഥി ശശാങ്ക് (25), കാര്‍ക്കള സ്വദേശി ആദില്‍ (36), കാര്‍ക്കളയിലെ നൗഷാദ് (27) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ആദില്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹിരിയടുക്ക-കാര്‍ക്കള റോഡില്‍നിന്നാണ് നൗഷാദിനെ പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് 1.100 കിലോ കഞ്ചാവ് കൂടി പിടിച്ചെടുത്തു. ആദിലും നൗഷാദും കാസര്‍കോട് ഉപ്പള കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇമ്രാന്‍ ഖാന്‍ എന്നയാളുടെ സംഘത്തില്‍ പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഉപ്പളയില്‍ നിന്നാണ് മണിപ്പാലിലെ അപ്പാര്‍ട്ടുമെന്റിലേക്ക് കഞ്ചാവ് എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ മസ്‌ക്കറ്റിലുണ്ടെന്നാണ് വിവരം. മണിപ്പാല്‍ പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാനും മുഖ്യപ്രതി ഇമ്രാന്‍ ഖാനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഉഡുപ്പി എസ്.പി മണിപ്പാല്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഇതേ സംഘത്തില്‍പ്പെട്ട ഉഡുപ്പി സ്വദേശിയായ സുമന്‍ ഷെട്ടിഗറിനെ (25) ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്യുകയും ഇയാളില്‍ നിന്ന് 300 ഗ്രാം കഞ്ചാവ് പിടികൂടുകയും ചെയ്തിരുന്നു. ജില്ലാ എസ്.പി അക്ഷയ് ഹക്കെ മചീന്ദ്രയുടെ നേതൃത്വത്തില്‍ അഡീഷണല്‍ എസ്.പി സിദ്ധലിംഗപ്പ ടി, ഉഡുപ്പി ഡി.വൈ.എസ്.പി ദിനകര്‍ കെ.പി, മണിപ്പാല്‍ ഇന്‍സ്പെക്ടര്‍ ദേവരാജ് ടിവി, എ.എസ്.ഐ ശൈലേഷ് കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുകുമാര്‍ ഷെട്ടി, അബ്ദുല്‍ റസാഖ്, സി ഇമ്രാന്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it