കാറില്‍ കടത്തിയ കഞ്ചാവുമായി മൂന്നുപേര്‍ പുത്തൂരില്‍ അറസ്റ്റില്‍; തോക്കും തിരകളും പിടികൂടി

പുത്തൂര്‍: കാറില്‍ കടത്തിയ കഞ്ചാവുമായി മൂന്ന് പേരെ പുത്തൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികള്‍ ബാഗില്‍ കഞ്ചാവുമായി റെയില്‍വേ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്നു. ആദ്യം ഇരുവരെയും പിടികൂടിയ പൊലീസ് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം പ്രതിയെ പിടികൂടുകയായിരുന്നു. കടബയിലെ കുണ്ടൂര്‍ പെരാബെ വില്ലേജില്‍ താമസിക്കുന്ന ഷഫീഖ് കെവി, കുണ്ടൂര്‍ എര്‍മല സ്വദേശി റാസിക്ക്, ഇരുവര്‍ക്കും കഞ്ചാവ് എത്തിച്ചുനല്‍കിയ വിട്‌ള കുണ്ടടുക്ക സ്വദേശി മുഹമ്മദ് മവാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് സിറ്റി പൊലീസ് […]

പുത്തൂര്‍: കാറില്‍ കടത്തിയ കഞ്ചാവുമായി മൂന്ന് പേരെ പുത്തൂര്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് പ്രതികള്‍ ബാഗില്‍ കഞ്ചാവുമായി റെയില്‍വേ ട്രാക്കിന് സമീപം നില്‍ക്കുകയായിരുന്നു. ആദ്യം ഇരുവരെയും പിടികൂടിയ പൊലീസ് ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം പ്രതിയെ പിടികൂടുകയായിരുന്നു. കടബയിലെ കുണ്ടൂര്‍ പെരാബെ വില്ലേജില്‍ താമസിക്കുന്ന ഷഫീഖ് കെവി, കുണ്ടൂര്‍ എര്‍മല സ്വദേശി റാസിക്ക്, ഇരുവര്‍ക്കും കഞ്ചാവ് എത്തിച്ചുനല്‍കിയ വിട്‌ള കുണ്ടടുക്ക സ്വദേശി മുഹമ്മദ് മവാസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടര്‍ന്ന് സിറ്റി പൊലീസ് സ്റ്റേഷന്‍ എസ്‌ഐ നസ്‌റിന്‍ താജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ശാന്തിഗോട് വില്ലേജിന് കീഴിലുള്ള വീരമംഗല റെയില്‍വേ ട്രാക്കിലെത്തി ഷഫീഖിനെയും റാസിക്കിനെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ മുഹമ്മദ് മവാസിനെ കുറിച്ച് ഇരുവരും വിവരം നല്‍കുകയും ഉപ്പിനങ്ങാടി-ഗുണ്ഡ്യ ഭാഗത്തേക്ക് വരുമെന്ന് അറിയിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 6.15ഓടെ കെഡില ഗ്രാമത്തിന് സമീപം മവാസിന്റെ വാഹനം പൊലീസ് തടഞ്ഞു. ഇയാള്‍ കഞ്ചാവ് എത്തിച്ച് മംഗളൂരുവില്‍ നിന്ന് വരികയായിരുന്നു. മവാസ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇയാളെ കീഴടക്കി കസ്റ്റഡിയിലെടുത്തു.
50,000 രൂപ വിലവരുന്ന ലൈസന്‍സില്ലാത്ത തോക്കും രണ്ട് തിരകളും മവാസില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കാര്‍ ഡിക്കിയില്‍ നിന്ന് 2.075 കിലോ കഞ്ചാവ്, കഞ്ചാവ് നിറച്ച 50 ഗ്രാം വീതമുള്ള അഞ്ച് പാക്കറ്റുകള്‍, 330 രൂപ, പാന്‍ കാര്‍ഡ്, ബാങ്ക് ഓഫ് ബറോഡയുടെ വ്യക്തിയുടെ എടിഎം കാര്‍ഡ്, 10 എടിഎം കാര്‍ഡുകള്‍, വിസിറ്റിംഗ് കാര്‍ഡുകള്‍, സ്റ്റീല്‍ സ്റ്റിക്കുകള്‍, 5000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകള്‍, പിസ്റ്റളിന്റെ രൂപത്തിലുള്ള സിഗാര്‍ ലൈറ്റര്‍, ടാബ്ലെറ്റുകള്‍ എന്നിവ പിടികൂടി.

Related Articles
Next Story
Share it